യു എ ഇയില്‍ 783 പുതിയ കൊറോണ വൈറസ് കേസുകള്‍; 2 മരണം; 631പേര്‍ രോഗമുക്തരായി

 


ADVERTISEMENT

യു എ ഇ: (www.kvartha.com 12.05.2020) യു എ ഇയില്‍ 783 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ മരിച്ചു. 631പേര്‍ രോഗമുക്തരായി. ഇത് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന കണക്കാണ്. മൊത്തം രോഗമുക്തരായവരുടെ എണ്ണം 6,012 ആണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ 32,000 പരിശോധനകളിലൂടെയാണ് പുതിയ കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തിയതെന്ന് യുഎഇയിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യു എ ഇയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 19,661 ആയി.

 യു എ ഇയില്‍ 783 പുതിയ കൊറോണ വൈറസ് കേസുകള്‍; 2 മരണം; 631പേര്‍ രോഗമുക്തരായി

പുതുതായി രണ്ടുപേര്‍ മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203ആയി. മരിച്ചവരെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് . കൊറോണ വൈറസിന് ചികിത്സയിലിരിക്കെ വിട്ടുമാറാത്ത രോഗങ്ങള്‍ ഇവരെ ബാധിച്ചുവെന്നും ഇത് മരണത്തിലേക്ക് നയിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.

Keywords:  UAE reports 783 new coronavirus cases, two deaths, UAE, Health, Health & Fitness, Dead, Hospital, Treatment, Patient, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia