Eid Al-Adha | ബലിപെരുന്നാൾ ആശംസകളുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്


ഖാസിം ഉടുമ്പുന്തല
അബൂദബി: (KVARTHA) യുഎഇയിലുടനീളമുള്ള വിശ്വാസികൾക്ക് ഈദ് അൽ അദ്ഹ ആശംസകൾ നേർന്ന് പ്രസിഡൻ്റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. 'എൻ്റെ സഹോദരന്മാർക്കും എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ഞാൻ അനുഗ്രഹീതമായ ഈദ് അൽ അദ്ഹ ആശംസിക്കുന്നു. ദൈവം എല്ലാവർക്കും സമാധാനം നൽകട്ടെ, ഐക്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ആത്മാവിൽ ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരട്ടെ', പ്രസിഡൻ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അയൽരാജ്യങ്ങളിലെ നിരവധി നേതാക്കളുമായും ഫോൺകോളിലൂടെ ആശംസകൾ കൈമാറി. ഒമാനിലെ സുൽത്വാൻ ഹൈതം ബിൻ താരിഖ്, കുവൈറ്റ് അമീർ ശെയ്ഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (الشيخ مشعل الأحمد الجابر الصباح), ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ എന്നിവരുമായി അദ്ദേഹം ഈദ് ആശംസകൾ കൈമാറി.
I wish my brothers, the Rulers of the Emirates, citizens and residents of the UAE, and Muslims around the world a blessed Eid Al-Adha. May God grant peace to all and bring us together in the spirit of harmony and unity.
— محمد بن زايد (@MohamedBinZayed) June 16, 2024
ജിസിസി നേതാക്കൾ ഈ അനുഗ്രഹീത അവസരത്തിൽ ഏവർക്കും ആരോഗ്യവും സന്തോഷവും ആശംസിച്ചു. അവരുടെ രാജ്യങ്ങളിലും അവരുടെ ജനങ്ങളിലും നന്മയും ക്ഷേമവും ശാശ്വതമാക്കാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുകയും അറബ്, മുസ്ലീം രാഷ്ട്രങ്ങളിലും ലോകമെമ്പാടും സ്ഥിരതയും സമൃദ്ധിയും നിലനിൽക്കട്ടെയെന്നും നേതാക്കൾ പറഞ്ഞു.
ശനിയാഴ്ച, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആശംസകൾ നേർന്നിരുന്നു. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ, അദ്ദേഹം പ്രാർത്ഥിക്കുന്നതിൻ്റെ ചിത്രങ്ങളും പങ്കിട്ടു