UAE President | ബലിപെരുന്നാളിന്റെ ഭാഗമായി 988 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്; ലോകമെമ്പാടുമുള്ളവർക്ക് ഈദുൽ അദ്ഹ ആശംസയും നേർന്നു
Jun 22, 2023, 16:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ ഖാസിം ഉടുമ്പുന്തല
അബുദബി: (www.kvartha.com) ഈദുൽ അദ്ഹയോടനുബന്ധിച്ച് 988 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാൻ ഉത്തരവിറക്കി. യുഎഇയിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ സുപ്രധാന ഇസ്ലാമിക ആഘോഷാവസരങ്ങളിൽ തടവുകാർക്ക് മാപ്പുനൽകുന്നത് സാധാരണമാണ്.
പ്രസിഡന്റിന്റെ മാപ്പ്, മോചിതരായ തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവരുടെ കുടുംബങ്ങളുടെയും കമ്യൂണിറ്റികളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നൽകാനും അവസരം നൽകുന്നു. കൂടാതെ സാമൂഹികവും തൊഴിൽപരവുമായി വിജയകരമായ ജീവിതം നയിക്കുന്നതിന് അവർക്ക് വീണ്ടും അവസരം ഒരുക്കിക്കൊടുക്കുന്നു.
പ്രസിഡണ്ടിന്റെ ഈദുൽ അദ്ഹ സന്ദേശം
യുഎഇയിലെ ജനങ്ങൾക്കും, അറബ്-ഇസ്ലാമിക ലോകത്തുള്ള എല്ലാ ജനങ്ങൾക്കും ഈദുൽ അദ്ഹയുടെ ആശംസകൾ പ്രസിഡണ്ട് അറിയിച്ചു. എല്ലാവർക്കും നല്ല ആരോഗ്യവും സുരക്ഷിതത്വവും ദൈവം നൽകി അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
'എന്റെ സഹോദരന്മാർക്കും എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുളള മുസ്ലിംകൾക്കും ഈദുൽ അദ്ഹയുടെ ആശംസകൾ. ദൈവം നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കുകയും ലോക ജനതക്ക് സമാധാനവും ഐക്യവും പ്രധാനം ചെയ്യുമാറാവട്ടെ', ശൈഖ് മുഹമ്മദ് ബിൻ സാഇദ് ട്വീറ്റ് ചെയ്തു.
Keywords: News, World, UAE President, Eid Al Adha, Abdu Dhabi, Gulf, Prisoners, UAE President pardons 988 prisoners ahead of Eid Al Adha.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.