Fire Broke Out | യുഎഇയില്‍ ട്രകും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടുത്തം

 


ADVERTISEMENT


അബൂദബി: (www.kvartha.com) യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം. രാവിലെ സ്വേഹാന്‍ റോഡിലാണ് തീപിടുത്തമുണ്ടായതെന്ന് അബൂദബി പൊലീസ് അറിയിച്ചു. ട്രകും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Fire Broke Out | യുഎഇയില്‍ ട്രകും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടുത്തം


അബൂദബി സിറ്റിയില്‍ അല്‍ ഷംഖ പാലത്തിന് മുമ്പിലാണ് സംഭവം. ഇടിയുടെ ആഘാതത്തിലാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതായി പൊലീസ് ട്വീറ്റ് ചെയ്തു. 

ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Aster_MIMS


Keywords:  News,World,international,Gulf,Abu Dhabi,UAE,Accident,Fire,Police,Top-Headlines, UAE: Police battle fire after truck collision in Abu Dhabi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia