National Day | 51-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കവുമായി യുഎഇ; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പൊലീസ്; വര്‍ണാഭവമാക്കാന്‍ പ്രവാസികളും രംഗത്ത്

 


ദുബൈ: (www.kvartha.com) 1971ല്‍ അബുദബിയുടെ ഭരണാധികാരിയായിരുന്ന ശെയ്ഖ് സാഇദ് ബിന്‍ സുല്‍ത്വാന്‍ ആല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ആറ് എമിറേറ്റുകള്‍ ചേര്‍ന്നാണ് യുഎഇ എന്ന രാഷ്ട്രം രൂപം കൊണ്ടത്. ഒരു വര്‍ഷത്തിനുശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അല്‍ ഖൈമയും ഫെഡറേഷനില്‍ ചേര്‍ന്നു. അബുദബി, ദുബൈ, ശാര്‍ജ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ കുവൈന്‍, റാസ് അല്‍ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങള്‍.
              
National Day | 51-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കവുമായി യുഎഇ; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പൊലീസ്; വര്‍ണാഭവമാക്കാന്‍ പ്രവാസികളും രംഗത്ത്

ഡിസംബര്‍ രണ്ടിന് 51-ാമത് ദേശീയ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ആഘോഷങ്ങളുടെ ഭാഗമായി ഏഴ് എമിറേറ്റുകള്‍ സംഗീതകച്ചേരികളും കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങളും കരിമരുന്ന് പ്രയോഗവും അടക്കമുള്ള പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. തെരുവുകളില്‍ ഇതിനോടകം തന്നെ പതാകകളും അലങ്കാര വിളക്കുകളും നിറഞ്ഞു കഴിഞ്ഞു.

ഡിസംബര്‍ 11 വരെ ഖവാസിം കോര്‍നിഷില്‍ ദേശീയ ദിന പരേഡ് നടത്തുമെന്ന് റാസല്‍ഖൈമ പൊലീസ് ജെനറല്‍ കമാന്‍ഡ് അറിയിച്ചു. സൈനിക വിഭാഗങ്ങളുടെ നീക്കത്തിന് പരേഡ് സാക്ഷ്യം വഹിക്കും. ഖവാസിം കോര്‍നിഷിലേക്കുള്ള റോഡ് അടച്ചിടും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് റാസല്‍ഖൈമ പൊലീസ് ആവശ്യപ്പെട്ടു.

പാര്‍കുകള്‍, മാര്‍കറ്റുകള്‍, പൊതു സ്ഥലങ്ങള്‍, ആഘോഷ സ്ഥലങ്ങള്‍, ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍ തുടങ്ങി എല്ലാ സുപ്രധാന മേഖലകളിലും പട്രോളിംഗ് നടത്തുമെന്ന് റാസല്‍ഖൈമയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുവായ ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും റോഡുകളില്‍ അശ്രദ്ധമായി വാഹനമോടിക്കരുതെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

എമിറേറ്റിലെ മുഴുവന്‍ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിന് പൊലീസ് പട്രോളിംഗ് ശക്തമാക്കും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് പൂര്‍ത്തിയാക്കി. സുരക്ഷാ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലും 104 സുരക്ഷാ, സിവില്‍ പട്രോളിംഗ് സന്നാഹങ്ങള്‍ ഉണ്ടായിരിക്കും.

ആവേശത്തോടെ പ്രവാസികളും:

അന്നം തരുന്ന നാടിന്റെ ആഘോഷത്തില്‍ പ്രവാസികളും ഏറെ ഉത്സാഹത്തോടെയാണ് വര്‍ഷങ്ങളായി പങ്കെടുക്കുന്നത്. വാഹനങ്ങള്‍ അലങ്കരിച്ചും വ്യത്യസ്ത വസ്ത്രങ്ങള്‍ അണിഞ്ഞും ആഘോഷമാക്കുന്ന അനവധി പേരുണ്ട്. കെഎംസിസി, ആര്‍എസ്സി, ഐഎംസിസി, ഒഐസിസി തുടങ്ങിയ സംഘടനകള്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ഷംതോറും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കെഎംസിസി വര്‍ഷംതോറും സംഘടിപ്പിക്കുന്ന രക്തദാന ക്യാംപുകള്‍ ഏറെ പ്രശംസ നേടിയതാണ്.
        
National Day | 51-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കവുമായി യുഎഇ; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പൊലീസ്; വര്‍ണാഭവമാക്കാന്‍ പ്രവാസികളും രംഗത്ത്

ദേശീയ ദിനാഘോഷത്തില്‍ വര്‍ഷങ്ങളായി കാസര്‍കോട് ഉദുമ കാപ്പില്‍ സ്വദേശി അമീര്‍ കാപ്പിലിന്റെ വേഷവും ആഘോഷ പ്രകടനവും ശ്രദ്ധേയമാണ്. ഇത്തവണയും ആഘോഷത്തില്‍ വ്യത്യസ്തത പുലര്‍ത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. അബുദബി ബനിയാസില്‍ വ്യാപാരം നടത്തി വരുന്ന അമീര്‍ ഒട്ടുമിക്ക പാരമ്പര്യ അറബിക് കലാപരിപാടികളിലും പങ്കെടുത്ത് വരുന്നു.

Keywords: News, World, International, Gulf, Abu Dhabi, Top-Headlines, Festival, Transport, Traffic, Police, Trending, UAE: Police announce National Day parade, ask motorists to avoid route. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia