Relief Aid | പ്രളയദുരിതത്തിലായ പാകിസ്താന് കരുണാഹസ്തവുമായി യുഎഇ; 3,000 ടണ്‍ ഭക്ഷണത്തിന് പുറമേ കഴിയാവുന്നിടത്തോളം സഹായങ്ങള്‍ അടിയന്തരമായി എത്തിക്കാന്‍ ഉത്തരവിട്ട് ഭരണാധികാരികള്‍
Aug 29, 2022, 17:04 IST
ദുബൈ: (www.kvartha.com) പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ പാകിസ്താന് സഹായവുമായി യുഎഇ. 3,000 ടണ്‍ ഭക്ഷണത്തിന് പുറമേ കഴിയാവുന്നിടത്തോളം സഹായങ്ങള്‍ അടിയന്തരമായി എത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്. പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായി ഫോണില്‍ ആശയവിനിമയം നടത്തിയതിന് ശേഷമാണ് ആവശ്യമായ സഹായം അടിയന്തരമായി എത്തിക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചത്.
ഭക്ഷ്യവസ്തുക്കള്‍, മെഡികല്‍ ഉപകരണങ്ങള്‍, മരുന്ന് തുടങ്ങിയവയാണ് യുഎഇയില്‍നിന്ന് പാകിസ്താനിലേക്ക് അയച്ചത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും പാകിസ്താന് സഹായം വാദ്ഗാനം ചെയ്തിട്ടുണ്ട്.
പാകിസ്താനിലെ അരലക്ഷം വീടുകളെ പ്രളയം ബാധിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1000 കഴിഞ്ഞിരിക്കുകയാണ്. രണ്ട് മാസത്തിനിടെയാണ് രാജ്യത്തെ മരണ സംഖ്യ 1000 കടന്നത്. ജൂണ്‍ പകുതിയോടെ ആരംഭിച്ച ദുരന്തത്തില്‍ 343 കുട്ടികളും മരിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അറിയിച്ചു.
30 മില്യനിലധികം ജനങ്ങള്‍ക്ക് വീട് നഷ്ടമായിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടത്തെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പലയിടത്തും പാലങ്ങളും ഒഴുകിപ്പോയതോടെ ഗതാഗതവും നിലച്ചു.
ദേശീയ ദുരന്തമായി പ്രളയത്തെ സര്‍കാര്‍ പ്രഖ്യാപിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശെഹ്ബാസ് ശെരീഫ് ബ്രിടനിലേക്കുള്ള തന്റെ ഔദ്യോഗിക യാത്ര മാറ്റിവച്ചിരുന്നു. 2010ലെ പ്രളയത്തിന് ശേഷമാദ്യമായാണ് പാകിസ്താന്‍ ഇത്ര വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.