Flight | പ്രവാസികൾക്ക് സന്തോഷ വാർത്ത! രണ്ട് പുതിയ വിമാന സർവീസുമായി ഇത്തിഹാദ്; കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ഇനി നോൺ സ്റ്റോപ്പ് യാത്ര

 


ദുബൈ: (KVARTHA) ഇത്തിഹാദ് എയർവേയ്‌സ് രണ്ട് പുതിയ സർവീസുകൾ തുടങ്ങി. അബുദബിയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന വിമാനങ്ങൾ ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലാണ് ആരംഭിച്ചത്. നേരത്തെ ഇത്തിഹാദ് കൊൽക്കത്തയിലേക്ക് സർവീസുകൾ പുനരാരംഭിച്ചിരുന്നു. കൂടാതെ, മുംബൈയിലേക്കും ഡെൽഹിയിലേക്കുമുള്ള പ്രതിദിന വിമാനങ്ങൾ രണ്ടിൽ നിന്ന് നാലായി വർധിപ്പിച്ചിട്ടുണ്ട്.
  
Flight | പ്രവാസികൾക്ക് സന്തോഷ വാർത്ത! രണ്ട് പുതിയ വിമാന സർവീസുമായി ഇത്തിഹാദ്; കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ഇനി നോൺ സ്റ്റോപ്പ് യാത്ര

ഇതോടെ ഇത്തിഹാദ് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം 10 ആയി ഉയർന്നു. ഇത്തിഹാദ് ഇതിനകം തന്നെ അമേരിക്കയിലെ ബോസ്റ്റണിലേക്ക് മാർച്ച് 31 മുതലും കെനിയയിലെ നെയ്‌റോബിയിലേക്ക് മെയ് ഒന്ന് മുതലും പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Dubai, Ethihad, Airways, Abudhabi, Airplane, UAE: New flights to 2 Indian cities start on January 1.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia