Book Distribution | യുഎഇ ദേശീയാദിനാഘോഷത്തിൻ്റെ ഭാഗമായി പുസ്തകങ്ങൾ വിതരണം ചെയ്തു
● യു എ ഇ പൗരൻ ജുനൈദ് ആൽ അലി , മുശർറഫ് അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു.
● വിവിധയിടങ്ങളിൽ നടന്ന പുസ്തക വിതരണ പരിപാടികൾക്ക് സുൽഫിക്കർ അബൂബകർ, മുഹമ്മദ് റിഹാസ്, ബിബിൻ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) യു എ ഇ യുടെ 53-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ടീം ടോളറൻസ് യുഎഇ യുടെ നേതൃത്വത്തിൽ യു എ ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രചിച്ച പുസ്തകങ്ങൾ ദുബൈയുടെ വിവിധയിടങ്ങളിൽ സ്വദേശികൾക്കായി വിതരണം ചെയ്തു.
ഐക്യ അറബ് എമിറേറ്റുകളുടെ കെട്ടുറപ്പും, നിവാസികളായ ജനങ്ങളിൽ സന്തോഷദായകമായ ജീവിതം എങ്ങനെ പ്രാപ്യമാക്കാം എന്നതിനെക്കുറിച്ചുള്ള രാജ്യത്തിൻ്റെ ധിഷണാശാലികളായ ഭരണാധികാരികൾ,
ശൈഖ് സാഇദി ൻ്റെയും, ശൈഖ്റാശിദിൻ്റെയും ഭരണ നൈപുണ്യവും സ്വപ്നവും പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നു.
ദുബൈയുടെ വിവിധയിടങ്ങളിലായി ടി സ്വാദിഖ് അലിയുടെ നേതൃത്വത്തിലുള്ള ടീം ടോളറൻസാണ് പുസ്തകങ്ങൾ വിതരണം നടത്തിയത്. യു എ ഇ പൗരൻ ജുനൈദ് ആൽ അലി , മുശർറഫ് അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു.
വിവിധയിടങ്ങളിൽ നടന്ന പുസ്തക വിതരണ പരിപാടികൾക്ക് സുൽഫിക്കർ അബൂബകർ,
മുഹമ്മദ് റിഹാസ്, ബിബിൻ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
#UAE_National_Day, #ToleranceTeam, #BookDistribution, #Leadership, #SheikhMohammed, #ArabUnity