Moon Mission | ലാന്റിങിന് തൊട്ടുമുമ്പ് റാശിദ് റോവറുമായുള്ള ആശയവിനിമയം നഷ്ടമായി; യുഎഇയുടെ ചാന്ദ്ര ദൗത്യം പരാജയപ്പെട്ടു
Apr 26, 2023, 15:29 IST
ദുബൈ: (www.kvartha.com) കാത്തിരിപ്പുകളുടെ നിമിഷങ്ങള്‍ക്കൊടുവില്‍ യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം അവസാന നിമിഷത്തില്‍ പരാജയപ്പെട്ടു. ചാന്ദ്രപര്യവേക്ഷണ വാഹനമായ റാശിദ് റോവറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. അവസാന ഘട്ടത്തില്‍ അപ്രതീക്ഷമായി വേഗത വര്‍ധിച്ച് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാവാം കാരണമെന്നാണ് അനുമാനം.
കഴിഞ്ഞ ദിവസം രാത്രി യുഎഇ സമയം 8.40ഓടെ ചന്ദ്ര ഉപരിതലത്തില്‍ ലാന്റിങ് പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ലാന്റിങിന്റെ തൊട്ടുമുമ്പ് വരെ ഭൂമിയിലേക്ക് സന്ദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പിന്നീട് ആശയ വിനിമയ ബന്ധം നിലച്ചു. ജപാന്‍ ആസ്ഥാനമായ ഐസ്‌പേസ് ഏജന്‍സിയുടെ ഹകുടോ മിഷന്‍ 1 ലൂനാര്‍ ലാന്ററാണ്, പൂര്‍ണമായും യുഎഇ നിര്‍മിതമായ പര്യവേക്ഷണ വാഹനത്തെ വഹിച്ച് ചന്ദ്രനിലേക്ക് കുതിച്ചത്.
ടോകിയോയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററിലാണ് ഇവയില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നത്. ലാന്റിങിന്റെ അവസാന 10 മീറ്ററിലി് കണ്‍ട്രോള്‍ സെന്ററിലേക്കുള്ള സന്ദേശങ്ങള്‍ നിലച്ചു. ഹകുടോ - ആര്‍ ലാന്ററുമായി ആശയവിനിമയം സാധ്യമാവുന്നില്ലെന്ന് ഐസ്‌പേസ് അറിയിച്ചതായും ലാന്റിങിന്റെ വിജയം ഉറപ്പുവരുത്താന്‍ സാധിക്കില്ലെന്നും രാത്രി 9.32ന് യുഎഇയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
അറബ് ലോകത്തെ തന്നെ ആദ്യ ചാന്ദ്ര ദൗത്യമായ റാശിദ് റോവര്‍ ഡിസംബര്‍ 11നാണ് അമേരികയിലെ ഫ്‌ലോറിഡയിലുള്ള കെനഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. റോവര്‍ വഹിക്കുന്ന ഹകുടോ ആര്‍ മിഷന്‍ 1 വാഹനം ഇക്കഴിഞ്ഞ മാര്‍ച് 21ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. വേഗത കുറച്ച് ചന്ദ്ര ഉപരിതലത്തില്‍ ലാന്റ് ചെയ്യാനുള്ളതായിരുന്നു അടുത്ത ദൗത്യം. ഇതിന്റെ അവസാന ഘട്ടത്തിലാണ് റോവറുമായുള്ള ബന്ധം നഷ്ടമായത്. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാവാം കാരണമെന്ന് ഐസ്‌പോസ് വിശദീകരിച്ചിട്ടുണ്ട്.
An official announcement by the Mohammed Bin Rashid Space Centre on the Emirates Lunar Mission "Rashid Rover". pic.twitter.com/P63JQCZ2PA
— MBR Space Centre (@MBRSpaceCentre) April 26, 2023
Keywords: News, World-News, UAE, Dubai, Moon Mission, Technology, World, Gulf-News, Gulf, UAE Moon mission: Ground team loses contact with spacecraft carrying Rashid Rover; landing cannot be confirmed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.