SWISS-TOWER 24/07/2023

യുഎഇയില്‍ പുതിയതായി 1,312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം; 1,500 പേര്‍ക്ക് രോഗമുക്തി

 


ADVERTISEMENT


അബൂദബി: (www.kvartha.com 29.10.2020) യുഎഇയില്‍ പുതിയതായി 1,312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 1,500 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത് മൂന്ന് പേരാണ്.

യുഎഇയില്‍ പുതിയതായി 1,312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം; 1,500 പേര്‍ക്ക് രോഗമുക്തി


ഇതുവരെ 130,336 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 126,147 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 488 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,701 കോവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 
Aster mims 04/11/2022

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 130,573 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.29 കോടിയിലധികം കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. 

Keywords: News, World, Gulf, Abu Dhabi, UAE, COVID-19, Health, Death, UAE Ministry of Health and Prevention on Thursday reported 1312 cases of the Covid-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia