SWISS-TOWER 24/07/2023

ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ക്ക് യുഎഇ ഏര്‍പെടുത്തിയ വിലക്ക് പിന്‍വലിച്ചു; വെള്ളിയാഴ്ച മുതല്‍ പുനരാരംഭിക്കും

 


ADVERTISEMENT

അബൂദബി:  (www.kvartha.com 19.08.2021) ഇന്‍ഡ്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചു എന്ന കാരണത്താല്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ ഒരാഴ്ചത്തേക്ക് ഏര്‍പെടുത്തിയ വിലക്ക് പിന്‍വലിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ യുഎഇയിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Aster mims 04/11/2022

ചൊവ്വാഴ്ച വരെയായിരുന്നു നേരത്തെ വിലക്കേര്‍പെടുത്തിയിരുന്നത്. വിലക്ക് വന്നതോടെ ഇന്‍ഡിഗോ വിമാനത്തില്‍ ടികെറ്റ് ബുക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായിരുന്നു. ദുബൈ അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്.

ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ക്ക് യുഎഇ ഏര്‍പെടുത്തിയ വിലക്ക് പിന്‍വലിച്ചു; വെള്ളിയാഴ്ച മുതല്‍ പുനരാരംഭിക്കും

യാത്ര പുറപ്പെടുന്നതിന് ആറു മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്തണമെന്നാണ് നിര്‍ദേശം. ദുബൈയിലേയ്ക്ക് വരുന്നതിന് ജിഡിആര്‍എഫ്എ അനുമതി നേടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിലും ആറ് മണിക്കൂറിനുള്ളിലും രണ്ട് പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് നെഗറ്റീവ് സെര്‍ടിഫിക്കെറ്റുള്ളവര്‍ക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി.

Keywords: UAE lifts ban on Indigo flights; It will resume from Friday, Abu Dhabi, News, Flight, Passengers, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia