UAE Jobs | ഗൾഫിൽ ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്: യുഎഇയിൽ 10,000 തൊഴിൽ അവസരങ്ങൾ വരുന്നു
May 3, 2023, 12:31 IST
ദുബൈ: (www.kvartha.com) ഗൾഫിൽ തൊഴിൽ തേടുന്നവർക്ക് സന്തോഷ വാർത്ത. പ്രശസ്തമായ വിൻ റിസോർട്ട്സ് ഉൾപ്പെടെ നിരവധി ബ്രാൻഡുകൾ പുതിയ ഹോട്ടൽ തുറക്കുന്നതിനാൽ വരും വർഷങ്ങളിൽ റാസൽ ഖൈമയിൽ പതിനായിരത്തിലധികം തൊഴിലുകൾക്ക് അവസരമൊരുങ്ങുന്നു. 'റാസൽ ഖൈമയിൽ ഈ വർഷം 450 ഉം അടുത്ത വർഷം 1,000-ത്തിലധികവും അധിക മുറികൾ തുറക്കാനുള്ള ശ്രമത്തിലാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മുറികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ശ്രമിക്കുന്നത്', റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റാക്കി ഫിലിപ്‌സ് പറഞ്ഞു.
2023ൽ ഇന്റർകോണ്ടിനെന്റ്റൽ, ഹാംപ്ടൺ, മൂവൻപിക്ക് എന്നീ ബ്രാൻഡുകൾ ഹോട്ടലുകൾ തുറക്കുന്നുണ്ട്.
ഈ വർഷം, അനന്തര ഹോട്ടൽ മിന അൽ അറബിലും സോഫിടെൽ ഹോട്ടൽ അൽ ഹംറയിലും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, അൽദാർ, അബുദാബി നാഷണൽ ഹോട്ടൽസ്, എമാർ എന്നിവയുൾപ്പെടെ നിരവധി വൻകിട കമ്പനികൾ റാസൽ ഖൈമയിൽ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസ് ആസ്ഥാനമായുള്ള വിൻ റിസോർട്ട്സ് വരും വർഷങ്ങളിൽ റാസൽ ഖൈമയിൽ 3.9 ബില്യൺ ഡോളറിന്റെ 1,000-ലധികം ഹോട്ടൽറൂമുകൾ തുറക്കും, അതിൽ ഗെയിമിംഗ് ഏരിയയും മറ്റ് സവിശേഷതകളും ഉൾപ്പെടുന്നു. പുതിയ പദ്ധതികൾക്കായി, 2030-ഓടെ ഹോട്ടലുകളിൽ 10,000-ത്തിലധികം പുതിയ ജീവനക്കാരെ എടുക്കുമെന്ന് ഫിലിപ്സ് പ്രതീക്ഷിക്കുന്നു.
റാസൽഖൈമ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 13 ശതമാനം വർധനവ് രേഖപ്പെടുത്തി, 1.13 ദശലക്ഷത്തിലെത്തിയതായി കണക്കുകൾ പറയുന്നു. 2019 നേക്കാൾ കൂടുതലാണിത്. ഏറ്റവും ദൈർഘ്യമേറിയ സിപ്‌ലൈൻ, സ്കൈ ടൂർ, ജെയ്‌സ് ലാഡർ, ഹൈക്കിംഗ് ട്രയലുകൾ എന്നിവ ഒരുക്കിയിരിക്കുന്നതിനാൽ സാഹസിക വിനോദസഞ്ചാരത്തിനുള്ള ആകർഷകമായ കേന്ദ്രം കൂടിയാണ് റാസൽ ഖൈമ.
'റാസൽ ഖൈമ ആഗോള ലക്ഷ്യസ്ഥാനമായി മാറുകയാണ്. വിൻ റിസോർട്ട്സ് ടൂറിസത്തിൽ വലിയ സ്വാധീനം ഉണ്ടാകും. ദശാബ്ദത്തിന്റെ അവസാനത്തോടെ പ്രതിവർഷം അഞ്ച് ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാൻ റാസൽ ഖൈമയ്ക്ക് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,' ഫിലിപ്സ് വെളിപ്പെടുത്തി.
Keywords: News, World, Dubai, UAE, Job, International, UAE jobs: Over 10,000 vacancies in Ras Al Khaimah.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.