SWISS-TOWER 24/07/2023

Unemployment insurance | യുഎഇയില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു; ജോലി നഷ്ടപ്പെട്ട സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് 3 മാസത്തേക്ക് നഷ്ടപരിഹാരം നല്‍കുന്നു; വിശദമായി അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദബി: (www.kvartha.com) യുഎഇയില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. ജോലി നഷ്ടപ്പെട്ട സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് മൂന്നു മാസത്തേക്കു നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണ് ഇത്. 2023 ജനുവരി മുതല്‍ പദ്ധതി ആരംഭിക്കും.

Unemployment insurance | യുഎഇയില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു; ജോലി നഷ്ടപ്പെട്ട സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് 3 മാസത്തേക്ക് നഷ്ടപരിഹാരം നല്‍കുന്നു; വിശദമായി അറിയാം

പ്രതിമാസ ശമ്പളം കണക്കാക്കി രണ്ടുവിഭാഗമായാണ് ഇന്‍ഷുറന്‍സ് പദ്ധതി. തുടര്‍ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കണം. സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിട്ടവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയവര്‍ക്കും സ്വയം രാജിവച്ചവര്‍ക്കും ആനുകൂല്യം കിട്ടില്ല.

സ്വകാര്യമേഖലാ ജീവനക്കാരെയും യുഎഇ ചേര്‍ത്തുപിടിക്കുന്നതിന്റെ ഉദാരഹണമാണിതെന്ന് മാനവശേഷി സ്വദേശിവല്‍കരണ മന്ത്രാലയം വ്യക്തമാക്കി. പുതിയ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് നിയമം ആഗോള തലത്തില്‍ യുഎഇയുടെ ഖ്യാതി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രി ഡോ. അബ്ദുര്‍ റഹ് മാന്‍ അല്‍ അവാര്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് വിശദമായി അറിയാം:

ഇന്‍ഷുറന്‍സ് രണ്ടുതരം

പ്രതിമാസ ശമ്പളം 16,000 ദിര്‍ഹത്തില്‍ താഴെ, 16,000 ദിര്‍ഹത്തില്‍ കൂടുതല്‍ എന്നിങ്ങനെ രണ്ടു വിഭാഗമാക്കിയാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക.

പ്രീമിയം 5, 10 ദിര്‍ഹം

ശമ്പളം 16,000 ദിര്‍ഹത്തില്‍ കുറവ് ആണെങ്കില്‍ മാസത്തില്‍ അഞ്ചു ദിര്‍ഹവും കൂടുതല്‍ ആണെങ്കില്‍ 10 ദിര്‍ഹവും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണം.

പ്രീമിയം അടയ്ക്കാം സൗകര്യംപോലെ


ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 12 മാസത്തില്‍ ഒരിക്കലോ, ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം. വാറ്റ് ബാധകം.

നഷ്ടപരിഹാരം 10,000, 20,000 ദിര്‍ഹം

ജോലി നഷ്ടപ്പെട്ടാല്‍ ആദ്യ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് മാസം 10,000 ദിര്‍ഹത്തില്‍ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ക്ക് 20,000 ദിര്‍ഹത്തില്‍ കൂടാത്ത തുകയും ലഭിക്കും. ഒരേസമയം പരമാവധി മൂന്നു മാസത്തേക്കാണ് ആനുകൂല്യം. അടിസ്ഥാന ശമ്പളത്തിന്റെ 60% ആയിരിക്കും ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം

ഇന്‍ഷുറന്‍സ് കംപനിയുടെ ഇപോര്‍ടല്‍ വഴിയോ സ്മാര്‍ട് ആപ്ലികേഷന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ 30 ദിവസത്തിനകം

ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനകം അപേക്ഷ സമര്‍പിക്കണം. രണ്ട് ആഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭിക്കും.

നിബന്ധന

തുടര്‍ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കണം. സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിട്ടവര്‍ക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയവര്‍ക്കും സ്വയം രാജിവച്ചവര്‍ക്കും ആനുകൂല്യം കിട്ടില്ല.

Keywords: UAE jobs: Get unemployment insurance for Dh5 per month; ministry announces new details, Abu Dhabi, News, Insurance, Salary, Gulf, World, UAE.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia