SWISS-TOWER 24/07/2023

Big Ticket | ഭാഗ്യം പ്രവാസികൾക്കൊപ്പം: ബിഗ് ടിക്കറ്റിൽ ഇന്ത്യക്കാരന് ലഭിച്ചത് 44 കോടി രൂപ; ഭാഗ്യക്കുറിയെടുത്തത് 30 പേർ ചേർന്ന്!

 


ADVERTISEMENT

അബുദബി: (KVARTHA) ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് ലഭിച്ചത് 44 കോടിയിലേറെ രൂപ (രണ്ട് കോടി ദിർഹം). അൽഐനിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന മുനവർ ഫൈറൂസ് ആണ് ഭാഗ്യശാലി.
കഴിഞ്ഞ അഞ്ച് വർഷമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ഫൈറൂസിനെ ഇത്തവണ ഭാഗ്യം തുണക്കുകയായിരുന്നു.
 
Big Ticket | ഭാഗ്യം പ്രവാസികൾക്കൊപ്പം: ബിഗ് ടിക്കറ്റിൽ ഇന്ത്യക്കാരന് ലഭിച്ചത് 44 കോടി രൂപ; ഭാഗ്യക്കുറിയെടുത്തത് 30 പേർ ചേർന്ന്!

ഫൈറൂസ് ഉൾപ്പെടെ 30 പേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. അതിനാൽ തുക ആനുപാതികമായി വീതിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ ആലോചിച്ച് തീരുമാനം എടുക്കുമെന്നായിരുന്നു ഫൈറൂസിന്റെ പ്രതികരണം.

നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം (2.26 കോടി രൂപ) നേടിയതും ഇന്ത്യക്കാരനാണ്. ഇത്തിഹാദ് എയർവേയ്‌സിൽ എൻജിനീയറായ സുതേഷ് കുമാർ കുമരേശൻ ആണ് കോടീശ്വരനായത്. അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് സുതേഷ് കുമാർ ടിക്കറ്റ് എടുത്തത്. ഏഴുവയസുള്ള മകളാണ് ടിക്കറ്റ് നമ്പർ തിരഞ്ഞെടുത്തതെന്നും പണം കൊണ്ട് വീട് വാങ്ങാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഫൈറൂസും കുമരേശനും മാത്രമല്ല വലിയ സമ്മാനങ്ങൾ നേടിയത്. ഡിസംബർ 31 ന് നടന്ന ഭാഗ്യ നറുക്കെടുപ്പിൽ പത്ത് പേർ കൂടി ഒരു ലക്ഷം ദിർഹം (22.6 ലക്ഷം രൂപ) വീതം നേടി. ഇന്ത്യ, ലെബനീസ്, ഫലസ്തീൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. കൂടാതെ മറ്റൊരാൾക്ക് കാറും ലഭിച്ചു.

Keywords: Malayalam-News, World, World-News, Gulf, Gulf-News, Big Ticket, Abu Dhabi, Indian Driver, Draw, UAE: Indian driver wins Rs 45 cr in Big Ticket Abu Dhabi draw.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia