Fine | യുഎഇയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ; ഓരോ ദിവസവും 50 ദിര്‍ഹം വീതം അടക്കണം
Nov 6, 2022, 08:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (www.kvartha.com) യുഎഇയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ പിഴ ഒടുക്കണം. കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസവും 50 ദിര്‍ഹം വീതമാണ് അടക്കേണ്ടത്. നിരക്കുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപും, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യൂരിരിറ്റിയുമാണ്.
വിസ പുതുക്കാനുള്ള അപേക്ഷ നടപടിക്രമങ്ങള്‍ ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ ശരിയായ രേഖകള്‍ സമര്‍പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപേക്ഷ റദ്ദാകും. മൂന്ന് തവണയില്‍ കൂടുതല്‍ തെറ്റായ രേഖകള്‍ സമര്‍പിച്ചാലും അപേക്ഷ റദ്ദാക്കപ്പെടും. ഇതോടെ വീണ്ടും അപേക്ഷിക്കേണ്ടി വരും. ഓണ്‍ലൈന്‍, അധികൃതരുടെ വെബ്‌സൈറ്റ്, സ്മാര്‍ട് ആപ്ലികേഷന്‍, ഹാപിനസ് സെന്റര്‍ എന്നിവ വഴി പിഴ അടക്കാം.
നേരത്തെ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് 100 ദിര്‍ഹമായിരുന്നു പിഴ. ഇത് 50 ദിര്‍ഹമായി കുറച്ചു. റസിഡന്റ് വിസക്കാരുടെ പിഴ 25 ദിര്‍ഹമില്‍ നിന്ന് 50 ദിര്‍ഹമായി ഉയര്‍ത്തി. ഓവര്‍ സ്റ്റേ നിരക്ക് ഏകീകരിച്ചതോടെയാണ് സന്ദര്‍ക വിസക്കാരുടെ പിഴ കുറഞ്ഞതും താമസക്കാരുടേത് കൂടിയതും.
യുഎഇ വിസകളില്‍ കഴിഞ്ഞമാസം മൂന്ന് മുതല്‍ പ്രഖ്യാപിച്ച മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഓവര്‍സ്റ്റേ പിഴകളും മാറുന്നത്. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ചെലവഴിക്കുന്ന ദിവസങ്ങളും ഓവര്‍ സ്റ്റേയായി കണക്കാക്കും.
കഴിഞ്ഞ മാസം നടപ്പില്‍ വന്ന നിര്‍ദേശമനുസരിച്ച് റസിഡന്‍സി വിസക്കാര്‍ക്ക് കാലാവധി അവസാനിച്ച് ആറ് മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ സമയത്തിനുള്ളില്‍ രാജ്യം വിടുകയോ, പുതിയ വിസ എടുക്കുകയോ ചെയ്യണം. മലയാളികള്‍ ഉള്‍പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസവും ആശങ്കയും പകരുന്നതാണ് വിസ പിഴയിലെ മാറ്റം.
Keywords: News,World,international,Abu Dhabi,Fine,Visa,Gulf,UAE,Top-Headlines, UAE implements new visa overstay fines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

