Guidelines | പാസ്പോർട്ട് അടക്കം രേഖകൾ പിടിച്ചു വെക്കരുത്; താമസസൗകര്യം ഇല്ലെങ്കിൽ അലവൻസ് നിർബന്ധം; സ്വകാര്യ കമ്പനികൾക്ക് സുപ്രധാന നിർദേശങ്ങളുമായി യുഎഇ സർക്കാർ 

 
UAE government labor guidelines for private companies

Representational Image Generated by Meta AI

ADVERTISEMENT

● ഓഫർ ലെറ്ററിൽ പറഞ്ഞതിനെക്കാൾ കൂടുതൽ ആനുകൂല്യം തൊഴിൽ കരാറിൽ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല.
● മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയൽ നമ്പറിലൂടെ (ബാർകോഡ്) ആധികാരികത പരിശോധിച്ചറിയാൻ സാധിക്കും.
● . താമസസൗകര്യം ഇല്ലെങ്കിൽ താമസ അലവൻസ് നൽകൽ നിർബന്ധമാണ്. 

ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് തൊഴിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ( وزارة الموارد البشرية والتوطين). തൊഴിലാളികളോട് കമ്പനി ഉടമകൾ പാലിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും ഊന്നി പ്പറഞ്ഞിട്ടുള്ളത്. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാണ് തൊഴിലാളികളുടെ നിയമനമെന്നും നിഷ്കർഷിക്കുന്നുണ്ട്. 

Aster_MIMS

ഒരു വ്യക്തിയെ ജോലിക്ക് നിയമിക്കുമ്പോൾ ആ വ്യക്തിക്ക് നൽകുന്ന ജോലിയുടെ സ്വഭാവം, പ്രവൃത്തി സമയം, ശമ്പളം, മറ്റു ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ ഓഫർ ലെറ്റർ നൽകണം. ഓഫർ ലെറ്ററിൽ പറഞ്ഞതിനെക്കാൾ കൂടുതൽ ആനുകൂല്യം തൊഴിൽ കരാറിൽ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല. തൊഴിൽ നിയമത്തിനു വിരുദ്ധമായ വ്യവസ്ഥകൾ തൊഴിൽ കരാറിൽ യാതൊരു കാരണവശാലും എഴുതി ചേർക്കാനും പാടില്ല. 

മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയൽ നമ്പറിലൂടെ (ബാർകോഡ്) ആധികാരികത പരിശോധിച്ചറിയാൻ സാധിക്കും. തൊഴിലാളികളുടെ ഫയലുകളും രേഖകളും കൃത്യമായി പരിപാലിക്കുകയും ആവശ്യപ്പെട്ടാൽ മന്ത്രാലയത്തിൽ സമർപ്പിക്കുകയും വേണം. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ബാങ്ക് കാർഡ് തുടങ്ങി ഔദ്യോഗിക രേഖകൾ പിടിച്ചു വെക്കരുത്. യുഎഇ തൊഴിൽ നിയമം അനുസരിച്ച് അനുയോജ്യമായ പാർപ്പിടം തയ്യാറാക്കാത്ത കമ്പനി ഉടമകൾക്കെതിരെ കർശന നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കിൽ താമസ അലവൻസ് നൽകൽ നിർബന്ധമാണ്. 

തൊഴിലാളിക്ക് സുരക്ഷിതവും അനുയോജ്യവുമായ തൊഴിൽ അന്തരീക്ഷവും അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടത് തൊഴിലുടമയാണ്. ജോലി സ്ഥലത്തെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കണം ലേബറുടെ ചികിത്സാ ചെലവുകൾ വഹിക്കേണ്ടത് കമ്പനി ഉടമയാണ്. ഇൻഷുറൻസ് പ്രീമിയവും തൊഴിലുടമ അടയ്ക്കണം. 

തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ തൊഴിലാളിയെ അനുവദിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്. ജോലി അവസാനിപ്പിച്ചാലും 2 വർഷംവരെ രേഖകൾ സൂക്ഷിക്കണം. ജോലി മതിയാക്കിയ തൊഴിലാളിയെ രാജ്യം വിടാൻ നിർബന്ധിക്കരുത്. വേറെ ജോലിയിലേക്കു മാറാൻ ആഗ്രഹമുള്ളവരെ തടയാൻ പാടില്ല. ജോലി ചെയ്യുന്ന കാലയളവിലെ തൊഴിലാളിയുടെ ശമ്പളവും ആനുകൂല്യങ്ങളും മുഴുവനായി നൽകണമെന്നും നിർദേശമുണ്ട്. 

തൊഴിലാളികൾക്ക് മതിയായ പരിശീലനം നൽകുക, ജോലിക്കിടയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ നിന്നും പരുക്കിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷനേടാൻ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും നൽകുക, അപകടസാധ്യതകൾ ഒഴിവാക്കാൻ തൊഴിലാളികളെ ബോധവൽക്കരിക്കുക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴിൽ നിയമത്തെക്കുറിച്ച് തൊഴിലാളികൾക്കു മനസ്സിലാകുന്ന ഭാഷയിൽ ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന മറ്റു നിർദേശങ്ങൾ.


#UAE, #LaborRights, #Guidelines, #PrivateCompanies, #WorkerSafety, #Accommodation



 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Delta
Newsroom Delta

9969 Articles

Tags

Share this story

wellfitindia