ദുബൈയില്‍ ഗോള്‍ഡെന്‍ വിസയുള്ളവര്‍ക്ക് ഇനി ക്ലാസുകള്‍ ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കും
Jan 3, 2022, 18:34 IST
ദുബൈ: (www.kvartha.com 03.01.2022) യുഎഇയില്‍ ഗോള്‍ഡെന്‍ വിസയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്ന് തിങ്കളാഴ്ച ദുബൈ ആര്‍ ടി എ ട്വീറ്റ് ചെയ്തു.
10 വര്‍ഷ ഗോള്‍ഡെന്‍ വിസ നേടിയ ആള്‍ക്ക് സ്വന്തം നാട്ടിലെ അംഗീകൃത ലൈസന്‍സുണ്ടെങ്കിലാണ് ഇളവ് ലഭിക്കുക. നാട്ടിലെ ലൈസന്‍സോടെ അപേക്ഷിച്ചാല്‍ ഇത്തരക്കാര്‍ക്ക് റോഡ്, നോളജ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് ലഭിക്കും.
ഗോള്‍ഡെന്‍ വിസയുള്ളവര്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപിയുമാണ് നല്‍കേണ്ടത്. തുടര്‍ന്ന് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കാനാവും.
മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1000 കണക്കിന് പേര്‍ക്ക് ഇതിനോടകം യുഎഇയില്‍ ഗോള്‍ഡെന്‍ വിസ ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാല താമസാനുമതിയായ ഗോള്‍ഡെന്‍ വിസ 2019 മുതലാണ് യുഎഇ അനുവദിച്ചു തുടങ്ങിയത്. രാജ്യത്ത് സ്വദേശി സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കുമെന്നതാണ് ഗോള്‍ഡെന്‍ വിസയുടെ സവിശേഷത.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.