ദുബൈയിൽ ഏഷ്യക്കാരായ 4 പ്രവാസികള്‍ തട്ടിയെടുത്തത് ഏഴ് കോടിയിലധികം രൂപ; പിടിയിലായത് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം എക്സോസ്റ്റ് ഫില്‍റ്റല്‍ മോഷ്ടിക്കുന്ന സംഘം

 


ദുബൈ: (www.kvartha.com 03.10.2021) വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം അവയുടെ എക്സോസ്റ്റ് ഫില്‍റ്റല്‍ മോഷ്‍ടിച്ച ഏഷ്യക്കാരായ നാല് പ്രവാസികള്‍ തട്ടിയെടുത്തത് ഏഴ് കോടിയിലധികം രൂപ.

431 കാറുകളില്‍ നിന്ന് 36.4 ലക്ഷം ദിര്‍ഹം വില വരുന്ന (ഏഴ് കോടിയിലധികം ഇൻഡ്യന്‍ രൂപ) ഫില്‍റ്ററുകളാണ് ഇവർ മോഷ്ടിച്ചതെന്നാണ് കുറ്റം. നാല് പ്രവാസികള്‍ക്കും കോടതി ശിക്ഷ വിധിച്ചു. നാല് വര്‍ഷം വീതം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ദുബൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2020 ഒക്ടോബറിലാണ് കേസിന് ആസ്‍പ‍ദമായ സംഭവം. പ്രതികളിലൊരാള്‍ കാര്‍ റെന്റല്‍ കമ്പനിയില്‍ നിന്ന് നിരവധി കാറുകള്‍ വാടകയ്ക്ക് എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ തിരിച്ചേല്‍പിക്കുന്ന കാറുകള്‍ക്ക് ശബ്‍ദം കൂടുതലാണെന്ന് മനസിലാക്കിയ കമ്പനി അധികൃതര്‍ ഇവ, പരിശോധനയ്ക്കായി അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങളുടെ പുക മലിനീകരണം കുറയ്ക്കുന്നതിനായി അതില്‍ ഘടിപ്പിച്ചിട്ടുള്ള എക്സോസ്റ്റ് ഫില്‍റ്ററുകള്‍ മോഷ്‍ടിക്കപ്പെട്ടതായി മനസിലായത്.

ദുബൈയിൽ ഏഷ്യക്കാരായ 4 പ്രവാസികള്‍ തട്ടിയെടുത്തത് ഏഴ് കോടിയിലധികം രൂപ; പിടിയിലായത് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം എക്സോസ്റ്റ് ഫില്‍റ്റല്‍ മോഷ്ടിക്കുന്ന സംഘം


പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍, കാര്‍ വാടകയ്ക്ക് എടുത്തയാള്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്നും ഇയാള്‍ക്ക് മൂന്ന് പേരുടെ സഹായം ലഭിച്ചുവെന്നും കണ്ടെത്തി.

പലപ്പോഴായി വാടകയ്ക്ക് എടുത്ത 431 കാറുകളും പ്രതികള്‍ തങ്ങളുടെ സ്വന്തം വര്‍ക് ഷോപില്‍ എത്തിച്ച് എക്സോസ്റ്റ് സംവിധാനം മുറിച്ച് അതിനുള്ളിലെ ഫില്‍റ്റര്‍ ഊരിയെടുക്കുകയായിരുന്നു. ശേഷം എക്സോസ്റ്റ് തിരികെ വെല്‍ഡ് ചെയ്തുവെച്ച് കാറുകള്‍ തിരിച്ചേല്‍പിക്കുകയും ചെയ്യും. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Keywords:  News, Dubai, Asia, Arrest, Arrested, Court, Gulf, World, Top-Headlines, Theft, UAE, Gang jailed, Exhaust filters, UAE: Gang jailed for stealing exhaust filters worth Dh3.6 million from 431 cars.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia