Flu vaccine | യുഎഇ ചില താമസക്കാർക്ക് സൗജന്യ ഫ്‌ലൂ വാക്സിൻ നൽകുന്നു

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: ( www.kvartha.com)
യുഎഇ പൗരന്മാര്‍ക്കും ചില താമസക്കാര്‍ക്കും ഫ്‌ലൂ വാക്സിനുകള്‍ (Flu shot vaccine) സൗജന്യമായി ലഭിക്കും. വെള്ളിയാഴ്ച പ്രഖ്യാപിച്ച എമിറേറ്റ്‌സ് ഹെല്‍ത് സര്‍വീസസിന്റെ (EHS) ദേശീയ ബോധവല്‍ക്കരണ കാംപയിനുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഇന്‍ഫ്‌ലുവന്‍സ ഉള്‍പെടെയുള്ള പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇഎച്എസിന്റെ സമഗ്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപനം നിർബാധം നടപ്പിലാക്കും.
  
Flu vaccine | യുഎഇ ചില താമസക്കാർക്ക് സൗജന്യ ഫ്‌ലൂ വാക്സിൻ നൽകുന്നു

ഫ്ലൂ പോലുള്ള സീസണല്‍, സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ തന്ത്രങ്ങളുമായി കാംപയിൻ യോജിപ്പിച്ചതായി എമിറേറ്റ്‌സ് ഹെല്‍ത് സര്‍വീസസിലെ പബ്ലിക് ഹെല്‍ത് സര്‍വീസസ് ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ ഡോ. ശംസ: അലി ലൂത്ത പറഞ്ഞു. ഇഎച്എസിന്റെ എല്ലാ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെയും സന്നദ്ധത വര്‍ധിപ്പിക്കുന്നതിനും സമൂഹത്തെ അവബോധം വളര്‍ത്തുന്നതിനും പ്രതിരോധ നിരക്ക് വര്‍ധിപ്പിക്കുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമാണിത്.


യുഎഇ പൗരന്മാര്‍, ഗര്‍ഭിണികള്‍, നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍, 50 വയസിന് മുകളിലുള്ള വ്യക്തികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികള്‍, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍, ആരോഗ്യ മേഖലയിലെ തൊഴിലാളികള്‍ എന്നിവർക്ക് വാക്സിനേഷൻ സൗജന്യമായി ലഭിക്കും. എല്ലാ പബ്ലിക് ഹെല്‍ത് സെന്ററുകളിലും പ്രാഥമികാരോഗ്യ ക്ലിനികുകളിലും ഇഎച്എസിന് കീഴിലുള്ള ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാണ്. പകര്‍ചവ്യാധികള്‍ തടയുന്നതിനും അവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാല്‍ സാമൂഹിക ആരോഗ്യ ബോധവല്‍കരണ സംസ്‌കാരത്തിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ അവതരിപ്പിക്കുകയാണ് ഇഎച്എസ് ലക്ഷ്യമിടുന്നതെന്ന് ഡോ. ശംസ: അലി ലൂത്ത കൂട്ടിച്ചേര്‍ത്തു.

Keywords:  Dubai, Gulf, News, Latest-News, Top-Headlines, UAE,  Reported by Qasim Moh'd Udumbunthala,  Vaccine, Health, Treatment, UAE: Free flu vaccine announced for some residents. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia