ഇന്‍ഡ്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാം, അനുമതി
Aug 29, 2021, 09:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (www.kvartha.com 29.08.2021) എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യു എ ഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയായി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്(ഐ സി എ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കി. പുതിയ തീരുമാന പ്രകാരം ഓഗസ്റ്റ് 30 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യു എ ഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇന്‍ഡ്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും യു എ ഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതിയായി. പുതിയ തൊഴില്‍ വിസക്കാര്‍ക്കും ഇന്‍ഡ്യയില്‍ നിന്ന് നേരിട്ട് യു എ ഇയിലെത്താന്‍ അനുമതിയുണ്ട്.
യു എ ഇയിലേക്ക് യാത്ര ചെയ്യുന്നതിന് നേരത്തെ വിലക്ക് ഏര്‍പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. ഇതോടെയാണ് വാക്സിന് സ്വീകരിച്ച, ഇന്‍ഡ്യയില്‍ നിന്നുള്‍പെടെയുള്ള യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാമെന്നായത്. എന്നാല്‍ വിലക്ക് ഏര്‍പെടുത്തിയ രാജ്യങ്ങളിലെ വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് നേരത്തെ നിലവിലുള്ള നിയമങ്ങള്‍ മാറ്റമില്ലാതെ തുടരും.
സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപിഡ് പി സി ആര് ടെസ്റ്റിന് വിധേയമാകണം. ഐ സി എ വെബ്സൈറ്റ് വഴിയും അല്‍ ഹുസ്ന് ആപ് വഴിയും വാക്സിനേഷന് സെര്ടിഫികറ്റ് രജിസ്റ്റര്‍ ചെയ്യാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

