യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; നിരക്കിൽ 300 ശതമാനം വർദ്ധനവ്

 


ദുബൈ: (www.kvartha.com 05.08.2021) കുടുങ്ങി കിടന്ന നിരവധി പ്രവാസികൾക്ക് മടങ്ങി പോകാനുള്ള ഇളവുകൾ ലഭിച്ചതോടെ യുഎഇയിലേക്കുള്ള വിമാന നിരക്കുകളിൽ വൻ വർദ്ധനവ്. ഇതുവരെ നിരക്കിൽ 300 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ആഗസ്ത് 5 മുതൽ പ്രവാസികൾക്ക് യുഎഇയിലേയ്ക്ക് മടങ്ങാൻ അവസരമൊരുങ്ങിയിട്ടുണ്ട്. 

യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; നിരക്കിൽ 300 ശതമാനം വർദ്ധനവ്

യുഎഇയിൽ രണ്ട് ഡോസ് വാകിസിനേഷൻ പൂർത്തിയാക്കിയവർക്കാണ് മടക്കം സാധ്യമാവുക. എന്നാൽ വാകിസിനേഷൻ എടുക്കാത്ത ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, മനുഷ്യാവകാശപരമായ കേസുകൾക്കായി യാത്ര ചെയ്യുന്നവർ, സർകാർ- സർകാർ ഇതര സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കും യുഐയിലേയ്ക്ക് മടങ്ങാം. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് യുഎഇയിലേയ്ക്ക് പറക്കാനാവുക. 

യാത്രാ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിമാന ടികെറ്റ് നിരക്കുകൾ കുതിച്ചുയരുകയായിരുന്നു. സാധാരണഗതിയിൽ ഡെൽഹിയിൽ നിന്നും ദുബൈയിലേക്ക് എക്കണോമി ക്ലാസിൽ യാത്ര ചെയ്യാൻ ടിക്കറ്റിന് 15000 മുതൽ 18000 രൂപ വരെയായിരുന്നു നിരക്ക്. എന്നാലിത് ഇപ്പോൾ 40000 രൂപയായി  ഉയർന്നു. ആവശ്യക്കാർ ഏറുന്നതിനനുസരിച്ച് ടികെറ്റ് നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. 

SUMMARY: The inflated ticket fares are far cheaper than the other option desperate residents had resorted to: Quarantine for 14 days in a third country before returning to the UAE.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia