Fire | ഇന്‍ഡ്യക്കാരടക്കം നിരവധി പ്രവാസികള്‍ താമസിക്കുന്ന അജ്മാനിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; 16 ഫ്‌ലാറ്റുകള്‍ കത്തിനശിച്ചു, 13 കാറുകള്‍ക്ക് കേടുപാടുകള്‍; അഗ്‌നിബാധയുടെ വീഡിയോയും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു

 


അജ്മാന്‍: (www.kvartha.com) ഇന്‍ഡ്യക്കാരടക്കം നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ആളപായം റിപോര്‍ട് ചെയ്തിട്ടില്ല. അപകടത്തില്‍ 16 ഫ്‌ലാറ്റുകള്‍ കത്തിനശിച്ചു. 13 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 

വെള്ളിാഴ്ച (11.08.2023) ഉച്ചയ്ക്ക് ശേഷമായിരുന്നു ശെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ അല്‍ നയീമിയ ഏരിയയിലെ 15 നില പാര്‍പിട കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് പെട്ടെന്ന് തീ നിയന്ത്രണവിധേയമാക്കി, താമസക്കാരെ മുഴുവനും ഒഴിപ്പിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപോര്‍ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

കെട്ടിടത്തിലെ അഗ്‌നിബാധയുടെ വീഡിയോയും ചിത്രങ്ങളും അജ്മാന്‍ പൊലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഫ്‌ലാറ്റുകള്‍ കത്തിനശിച്ചതായി വീഡിയോയിലും ചിത്രങ്ങളിലും ദൃശ്യമാണ്. ഫ്‌ലാറ്റുകളിലെ സാധനസാമഗ്രികളെല്ലാം കത്തിനശിച്ചു. 

കെട്ടിടത്തില്‍ കൂളിങ് പ്രക്രിയ നടത്തിവരുന്നതായും അഗ്‌നിബാധയുടെ കാരണം അന്വേഷിക്കുന്നുവെന്നും പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജെനറല്‍ മേജര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി ഫറഞ്ഞു. കെട്ടിടങ്ങളില്‍ പ്രത്യേകിച്ച് പാര്‍പിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

Fire | ഇന്‍ഡ്യക്കാരടക്കം നിരവധി പ്രവാസികള്‍ താമസിക്കുന്ന അജ്മാനിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; 16 ഫ്‌ലാറ്റുകള്‍ കത്തിനശിച്ചു, 13 കാറുകള്‍ക്ക് കേടുപാടുകള്‍; അഗ്‌നിബാധയുടെ വീഡിയോയും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു


Keywords:  News, Gulf, Gulf-News, Accident-News, Fire, UAE, Gulf, Ajman, Malayalees, Residential Building, Expatriates, UAE: Fire in Ajman, 16 flats were catches fire in the building of expatriates.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia