SWISS-TOWER 24/07/2023

Fire | യുഎഇയില്‍ മലയാളികള്‍ ഉള്‍പെടെ നിരവധിപേർ താമസിക്കുന്ന അപാര്‍ട്‌മെന്റ് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; ആര്‍ക്കും പരുക്കില്ല

 


അജ്മാന്‍: (www.kvartha.com) മലയാളികള്‍ ഉള്‍പെടെ നിരവധിപേർ താമസിക്കുന്ന അപാര്‍ട്‌മെന്റ് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. നൂറ് കണക്കിന് ആളുകള്‍ താമസിക്കുന്ന അജ്മാന്‍ വണ്‍ കോംപ്ലക്‌സ് ടവര്‍ 2ല്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. 30 നിലകളുള്ള കെട്ടിടത്തിലെ തീ പൂര്‍ണമായി കെടുത്താന്‍ സാധിച്ചതായി അജ്മാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.
Aster mims 04/11/2022

വിവരമറിഞ്ഞ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ്, പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടങ്ങുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ടുകള്‍.

തീപ്പിടിച്ച കെട്ടിടത്തിലെ താമസക്കാരെ അജ്മാനിലെയും ശാര്‍ജയിലെയും ഹോടെലുകളിലേക്ക് മാറ്റി. ഇതിനായി അജ്മാന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും റെഡ് ക്രസന്റും ഏഴ് ബസുകള്‍ സജ്ജമാക്കിയിരുന്നു. തീപ്പിടിത്തമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെയും അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. 

അപകട സ്ഥലത്ത് താത്കാലിക പൊലീസ് സ്റ്റേഷന്‍ തുറന്നായി അജ്മാന്‍ പൊലീസ് ഡയറക്ടര്‍ ജെനറല്‍ ഓഫ് ഓപറേഷന്‍സ് ബ്രിഗേഡിയര്‍ അബ്ദുല്ല സൈഫ് അല്‍ മസ്ത്‌റൂശി പറഞ്ഞു. തീപ്പിടിച്ച കെട്ടിടത്തിലെ താമസക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനും നഷ്ടമായ സാധനങ്ങളെക്കുറിച്ച് താമസക്കാര്‍ക്ക് റിപോര്‍ട് ചെയ്യാനും വേണ്ടിയാണ് മൊബൈല്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് സുരക്ഷയൊരുക്കാനും ഈ പൊലീസ് സ്റ്റേഷന്‍ സഹായകമായി.

Fire | യുഎഇയില്‍ മലയാളികള്‍ ഉള്‍പെടെ നിരവധിപേർ താമസിക്കുന്ന അപാര്‍ട്‌മെന്റ് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; ആര്‍ക്കും പരുക്കില്ല


Keywords:  News, Gulf, Gulf-News, UAE, Fire, Ajman, Residential Building, Apartment, UAE: Fire breaks out in Ajman residential building, brought under control.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia