Extension | പ്രവാസികൾക്ക് ആശ്വാസ വാർത്ത: യുഎഇയിലെ പൊതുമാപ്പ് 2 മാസത്തേക്ക് കൂടി നീട്ടി

 
 (UAE extends amnesty program for expats)
 (UAE extends amnesty program for expats)

Photo Credit: X/ Identity, Citizenship, Customs & Port Security UAE

● ഡിസംബർ 31 വരെയാണ് പുതിയ കാലാവധി.
● വിസ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ഈ അവസരം പ്രയോജനപ്പെടുത്താം.
● നിരവധി പ്രവാസികൾ ഇതിനകം ഇത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) യുഎഇയിൽ സംഘടിപ്പിച്ചിരുന്ന പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് രണ്ട് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയത്. വിവിധ കാരണങ്ങളാൽ കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസദായകമായ തീരുമാനമാണിത്. 

ഒക്ടോബര്‍ 31നു ശേഷം പൊതുമാപ്പ് കാലാവധി  നീട്ടില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും. ഇതിനകം ആയിരക്കണക്കിന് താമസക്കാർ തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. സർക്കാർ അധികാരികൾ അനധികൃതമായി താമസിക്കുന്നവർക്ക് ഭീമമായ പിഴകൾ ഒഴിവാക്കി.

UAE ICP Director General

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചും രാജ്യത്തിൻ്റെ മാനുഷികവും പരിഷ്‌കൃതവുമായ മൂല്യങ്ങളുടെ ആൾരൂപമായാണ് പൊതു മാപ്പ് സമയപരിധി നീട്ടാനുള്ള തീരുമാനമെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. പിഴയില്ലാതെ രാജ്യം വിടുകയോ പുതിയ തൊഴില്‍ കരാര്‍ നേടുന്നതിലൂടെ താമസം ചിട്ടപ്പെടുത്തി രാജ്യത്ത് തുടരുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്ന നിയമലംഘകരായ പ്രവാസികളുടെ അപ്പീലുകള്‍, ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയ്ക്കുള്ള പ്രതികരണം കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒക്‌ടോബർ 31ലെ പൊതുമാപ്പ് സമയപരിധിക്ക് മുമ്പുള്ള അവസാന ദിവസങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ ബാഹുല്യവും കാലാവധി നീട്ടിനല്‍കാനുള്ള തീരുമാനത്തിന് കാരണമായതായും സുഹൈൽ അല്‍ ഖൈലി ചൂണ്ടിക്കാട്ടി. നിയമലംഘകർക്കെതിരെ ഐസിപി പരിശോധന ശക്തമാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

#UAIAmnesty #UAEexpats #visaextension #GulfNews #Dubai #AbuDhabi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia