UAE Visa | യുഎഇയിൽ ഇനി വേഗത്തിൽ വിസയിൽ തിരുത്തലുകൾ വരുത്താം! വ്യക്തി രാജ്യത്ത് വേണമെന്ന് തന്നെയില്ല; അറിയാം വിശദമായി

 
UAE Expedites Visa Amendment Process
UAE Expedites Visa Amendment Process

Representational Image Generated by Meta AI

പേര്, തൊഴിൽ, സ്പോൺസറുടെ അഡ്രസ് തുടങ്ങി വ്യക്തിഗത വിവരങ്ങളിൽ മാറ്റം ഉണ്ടെങ്കിൽ തിരുത്താനായി അപേക്ഷിക്കാവുന്നതാണ്

ഖാസിം ഉടുമ്പുന്തല

 

ദുബൈ: (KVARTHA) യുഎഇയിൽ (UAE) വിസ (Visa) വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) നിർദേശം നൽകി. തിരുത്തൽ ആവശ്യമുള്ളവർക്ക് അതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് രണ്ട് ദിവസത്തിനകം, തിരുത്തലുകളോടു കൂടിയ പുതിയ വിസ ലഭിക്കുന്നതാണ്. 

UAE Expedites Visa Amendment Process

പേര്, തൊഴിൽ, സ്പോൺസറുടെ (Sponsor) അഡ്രസ് തുടങ്ങി വ്യക്തിഗത വിവരങ്ങളിൽ മാറ്റം ഉണ്ടെങ്കിൽ തിരുത്താനായി അപേക്ഷിക്കാവുന്നതാണ്. എന്നാൽ വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിന് ശേഷം നൽകുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഇതിനുപുറമെ വിസ തിരുത്തൽ ആവശ്യമുള്ള വ്യക്തിയുടെ സാനിദ്ധ്യം യുഎഇയിൽ  നിർബന്ധമില്ല. 

വിസയുടെ ഒറിജിനൽ കോപ്പി, പാസ്പോർട്ട് കോപ്പി എന്നീ രേഖകൾ കരുതേണ്ടതാണ്. 100 ദിർഹം സ്മാർട്ട് സേവനത്തിനും 50 ദിർഹം അപേക്ഷ ഫീസും 50 ദിർഹം അതോറിറ്റിയുടെ ഇ സർവീസിനുമായി ആകെ 200 ദിർഹമാണ് ഫീസായി നൽകേണ്ടത്. അപേക്ഷകന്റെ ആവശ്യം അനുസരിച്ച് നിരക്കിൽ വ്യത്യാസം വന്നേക്കും. യുഎഇ ഐ.സി.പി (UAEICP) മൊബൈൽ ആപ്പിലൂടെയും സ്മാർട്ട് സംവിധാനങ്ങളിലൂടെയും അപേക്ഷ നൽകാവുന്നതാണ്. 

അപൂർണവും അവ്യക്തവുമായ അപേക്ഷകൾ പുതുക്കി നൽകാൻ ഐസിപി ആവശ്യപ്പെട്ടാൽ അപേക്ഷകൻ തിരുത്തി നൽകേണ്ടതുണ്ട്. പുതുക്കി നൽകിയില്ലെങ്കിൽ അപേക്ഷ റദ്ദാക്കുന്നതാണ്. ഇപ്രകാരം റദ്ദാക്കപ്പെടുന്ന അപേക്ഷകൾ 30 ദിവസം വരെ വീണ്ടും സമർപ്പിക്കാം. മൂന്നുതവണ നിരാകരിച്ച അപേക്ഷകൾ പിന്നീട് നൽകാൻ സാധിക്കില്ല. ഇത്തരത്തിൽ തിരസ്ക്കരിക്കപ്പെടുന്ന അപേക്ഷകരുടെ പണം ആറ് മാസത്തിനകം തിരിച്ച് നൽകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia