'നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ'; ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ സൗജന്യ വിമാന ടിക്കറ്റും ഭാര്യമാര്‍ക്ക് പ്രത്യേക സമ്മാനവും

 


ADVERTISEMENT

ദുബൈ: (www.kvartha.com 15.08.2018)  ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ സൗജന്യ വിമാന ടിക്കറ്റും ഭാര്യമാര്‍ക്ക് പ്രത്യേക സമ്മാനവും ഒരുക്കി യുഎഇ സിവില്‍ ഡിഫന്‍സ്. 'നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ' എന്ന പരിപാടിയുടെ ഭാഗമായാണ് ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ വിദേശികളായ ജീവനക്കാര്‍ക്ക് സൗജന്യ വിമാനയാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉമ്മുല്‍ ഖുവൈനിലെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്‌മെന്റിന് കീഴിലുള്ള വിദേശികളായ ജീവനക്കാര്‍ക്കാണ് ഈ സൗകര്യം.

കൂടാതെ വിമാനത്താവളത്തിലേയ്ക്ക് പോകാനുള്ള വാഹന സൗകര്യം, ഭാര്യമാര്‍ക്ക് പ്രത്യേക സമ്മാനം എന്നിവയും സൗജന്യ വിമാന ടിക്കറ്റ് കൂടാതെ സിവില്‍ ഡിഫന്‍സ് നല്‍കും. ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനും ഒത്തുചേരാനുമാണ് ഈ പ്രത്യക സൗകര്യം ഒരുക്കിയിരിക്കുന്നത്.

'നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ'; ബലിപെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ സൗജന്യ വിമാന ടിക്കറ്റും ഭാര്യമാര്‍ക്ക് പ്രത്യേക സമ്മാനവും


Keywords:  World, News, Dubai, Gulf, Celebration, UAE, Flight, Ticket, UAE expats get free tickets for Eid holiday
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia