UAE Etihad Rail | യുഎഇയിൽ ഇത്തിഹാദ് റെയിലിന്റെ ചൂളം വിളി; യാത്രാ സമയം 30-40 ശതമാനം കുറയ്ക്കും; പാസഞ്ചര്‍ ട്രെയിനിന്റെ റൂട്ട്, സര്‍വീസ് തുടങ്ങിയ വിശദാംശങ്ങൾ ഇതാ

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) യുഎഇ വളരെയേറെ പ്രതീക്ഷയോടെയും, ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചര്‍ ട്രെയിന്റെ യാത്ര കഴിഞ്ഞ ദിവസം നടന്നു. അബുദബി നഗരത്തിനും അല്‍ ദന്ന മേഖലയ്ക്കും ഇടയിലാണ് ആദ്യ റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തിയത്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (അഡ്നോക്) എക്സിക്യൂട്ടീവ് നേതൃത്വ ടീമിനൊപ്പം വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രി ഡോ. സുല്‍ത്വാന്‍ അഹമദ് അല്‍ ജാബറും ഉദ്ഘാടന പാസഞ്ചര്‍ റെയില്‍ യാത്രയില്‍ ഉണ്ടായിരുന്നു. യാത്രയെക്കുറിച്ചും യുഎഇയുടെ പാസഞ്ചര്‍ ട്രെയിനുകളെക്കുറിച്ചും നിങ്ങള്‍ അറിയേണ്ട കാര്യങ്ങൾ.

UAE Etihad Rail | യുഎഇയിൽ ഇത്തിഹാദ് റെയിലിന്റെ ചൂളം വിളി; യാത്രാ സമയം 30-40 ശതമാനം കുറയ്ക്കും; പാസഞ്ചര്‍ ട്രെയിനിന്റെ റൂട്ട്, സര്‍വീസ് തുടങ്ങിയ വിശദാംശങ്ങൾ ഇതാ

എന്താണ് അബുദബി-അല്‍ ദന്ന റൂട്ട്, അത് ആര്‍ക്കൊക്കെ സേവനം നല്‍കും?

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത്തിഹാദ് റെയിലും അബുദബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്നോക്) അബുദബി നഗരത്തിനും അല്‍ ദന്നയ്ക്കും ഇടയില്‍ അല്‍ ദഫ്രയില്‍ റെയില്‍ സര്‍വീസ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. ഈ പങ്കാളിത്തത്തിലൂടെ, അഡ്നോക് ജീവനക്കാര്‍ക്ക് ഭാവിയില്‍ തലസ്ഥാന നഗരത്തിനും അല്‍ ദന്നയ്ക്കും ഇടയില്‍ ട്രെയിനില്‍ യാത്ര ചെയ്യാം. നിലവില്‍ വികസിച്ചുകൊണ്ടിരിക്കുന്ന റെയില്‍ സേവനത്തിന്റെ ലോഞ്ച് തീയതി പ്രഖ്യാപിക്കുവാനിരിക്കുന്നതേയുള്ളൂ.

എന്താണ് യുഎഇയുടെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്, അത് എപ്പോള്‍ ആരംഭിക്കും?

അല്‍ സിലയില്‍ നിന്ന് ഫുജൈറയിലേക്ക് 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് റെയില്‍ പാസഞ്ചര്‍ സര്‍വീസുകള്‍. സ്റ്റേഷനുകള്‍ക്കിടയില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. മറ്റ് ഗതാഗത മാര്‍ഗങ്ങളെ അപേക്ഷിച്ച് യാത്രാ സമയം 30-40 ശതമാനം കുറയ്ക്കും. ആരംഭിക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ 2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 36.5 ദശലക്ഷത്തിലധികം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

UAE Etihad Rail | യുഎഇയിൽ ഇത്തിഹാദ് റെയിലിന്റെ ചൂളം വിളി; യാത്രാ സമയം 30-40 ശതമാനം കുറയ്ക്കും; പാസഞ്ചര്‍ ട്രെയിനിന്റെ റൂട്ട്, സര്‍വീസ് തുടങ്ങിയ വിശദാംശങ്ങൾ ഇതാ

ജനുവരി 27ന് സൗദി അറേബ്യ ഇറ്റാലിയന്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്സനാലെയുമായി സഹകരിച്ച് ‘ഡ്രീം ഓഫ് ദി ഡെസേര്‍ട്ട്’ എന്ന പേരില്‍ ഒരു ആഡംബര ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ ആഡംബര ട്രെയിന്‍ അനുഭവം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മേയ് മാസത്തിൽ ഇതേ കമ്പനി ഇത്തിഹാദ് റെയിലുമായി കരാര്‍ ഒപ്പിട്ടിരുന്നു.

ഗള്‍ഫ്-വൈഡ് റെയില്‍വേ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് എമിറേറ്റുകളില്‍ ഉടനീളം സഞ്ചരിക്കുകയും വിശാലമായ ജിസിസിയിലേക്ക് വ്യാപിക്കുകയും ചെയ്യും. 15 ആഡംബര വണ്ടികള്‍ ഉള്‍ക്കൊള്ളുന്ന ട്രെയിന്‍ അബുദബിയില്‍ നിന്നും ദുബൈയില്‍ നിന്നും ഫുജൈറയിലേക്ക് പോകും.

Keywords: News, World, International, Etihad Rail, Dubai, UAE News, Pessenger Train Service, Railway, UAE: Etihad Rail's first passenger train journey; route, service explained.
معالي الدكتور سلطان بن أحمد الجابر
وزير الصناعة والتكنولوجيا المتقدمة

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia