Accidental Death | ഫുജൈറയില്‍ കാര്‍ വീടിനോട് ചേര്‍ന്ന മതിലില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

 


ഫുജൈറ: (www.kvartha.com) ഫുജൈറയില്‍ കാര്‍ വീടിനോട് ചേര്‍ന്ന ഈന്തപ്പന മരത്തിലും മതിലിലും ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.
ഫുജൈറ അല്‍-ഫസീലില്‍ കഴിഞ്ഞദിവസമാണ് അപകടം നടന്നത്. കാര്‍ ഓടിച്ചിരുന്ന 27കാരിയായ എമിറാതി യുവതിയാണ് മരിച്ചത്.

ഫുജൈറയില്‍ മഴ പെയ്തു കൊണ്ടിരുന്ന സമയത്താണ് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് ജെനറല്‍ കമാന്‍ഡിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ കേണല്‍ സ്വാലിഹ് മുഹമ്മദ് അബ്ദുല്ല അല്‍ ധന്‍ഹാനി പറഞ്ഞു.

Accidental Death | ഫുജൈറയില്‍ കാര്‍ വീടിനോട് ചേര്‍ന്ന മതിലില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

കാര്‍ അല്‍-ഫസീല്‍ സ്ട്രീറ്റില്‍ ബീച് റൗന്‍ഡ് എബൗടിനടുത്ത് ഈന്തപ്പന മരത്തില്‍ ഇടിച്ചു തെന്നിമാറി തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടം നടന്ന ഉടന്‍തന്നെ ഫുജൈറ സിവില്‍ ഡിഫന്‍സിന്റെ രക്ഷാസംഘത്തെ വിളിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തകര്‍ന്ന വാഹനത്തില്‍ നിന്നും യുവതിയെ പുറത്തെടുക്കുകയും ആവശ്യമായ ചികിത്സ നല്‍കുന്നതിനായി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Keywords:  UAE: Emirati woman died after her car rams into tree in Fujairah, UAE, News, Accidental Death, Injured, Hospital, Treatment, Obituary, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia