Eid | 'ചന്ദ്രക്കല കാണാൻ സാധ്യത കുറവ്'; ഗൾഫ് രാഷ്ട്രങ്ങളിൽ ഈദുൽ ഫിത്വർ ഏപ്രിൽ 22ന് ശനിയാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ

 


അബുദബി : (www.kvartha.com) ഈദുൽ ഫിത്വർ ഏപ്രിൽ 22 ശനിയാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അബുദബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ അധികൃതർ പറഞ്ഞു. ജ്യോതിശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രവചനമെന്നും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഈദിന്റെ കൃത്യമായ തീയതി ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. റമദാൻ 29 പൂർത്തിയാവുന്ന സാഹര്യത്തിൽ പെരുന്നാൾ സ്ഥിരീകരിക്കുന്നതിന് ഏപ്രിൽ 20ന് വ്യാഴാഴ്ച രാത്രി ഇസ്‌ലാമിക സമൂഹം ശവ്വാലിന്റെ ചന്ദ്രക്കല നിരീക്ഷിക്കും.

Eid | 'ചന്ദ്രക്കല കാണാൻ സാധ്യത കുറവ്'; ഗൾഫ് രാഷ്ട്രങ്ങളിൽ ഈദുൽ ഫിത്വർ ഏപ്രിൽ 22ന് ശനിയാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ

അതേസമയം, അന്നേദിവസം ഒരു സ്ഥലത്തും നഗ്നനേത്രങ്ങൾക്ക് ചന്ദ്രക്കല ദൃശ്യമാകില്ലെന്ന് അസ്ട്രോണമി സെന്റർ പറയുന്നു. 'വ്യാഴാഴ്‌ച ചന്ദ്രക്കല കാണുന്നത്, ലിബിയയിൽ നിന്ന് ആരംഭിക്കുന്ന പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങൾ ഒഴികെ അറബ്, ഇസ്ലാമിക ലോകത്തെ മിക്ക രാജ്യങ്ങളിലും ടെലിസ്‌കോപ്പ് ഉപയോഗിച്ച് സാധ്യമല്ല. കൃത്യമായ ടെലിസ്‌കോപ്പും പ്രൊഫഷണൽ നിരീക്ഷണവും നല്ല കാലാവസ്ഥയും ഇതിനാവശ്യമാണ്. ഈ ഘടകങ്ങളെല്ലാം സംഭവിക്കുന്നത് അപൂർവമാണ്. അതിനാൽ ഈ സാഹചര്യത്തിലല്ലാതെ അറബ് ലോകത്ത് എവിടെ നിന്നും ദൂരദർശിനി ഉപയോഗിച്ച് പോലും ചന്ദ്രക്കല കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ല', അസ്ട്രോണമി സെന്റർ അധികൃതർ അറിയിച്ചു.

എന്നിരുന്നാലും, വ്യാഴാഴ്ച രാത്രി ചന്ദ്രക്കല കണ്ടാൽ അറിയിക്കണമെന്ന് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ ആളുകളോട് അഭ്യർത്ഥിച്ചു. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ യുഎഇയുടെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഔദ്യോഗിക ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 20ന് വ്യാഴാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ, യുഎഇയിൽ ശനിയാഴ്ച ഈദ് ആഘോഷിക്കും.

Keywords: Gulf,Gulf-News, World,World-News, News, Eid-Al-Fithr, Ramadan, Abudabi, Moon.   UAE: Eid Al Fitr is expected to fall on Saturday, says International Astronomy Centre.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia