Barred | മന്ത്രവാദ സാമഗ്രികള്‍, ലേസര്‍ പേന എന്നിങ്ങനെ 45 സാധനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണവും; യാത്രയ്ക്ക് മുമ്പ് ലിസ്റ്റ് പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി യുഎഇ
Aug 20, 2023, 17:18 IST
അബൂദബി: (www.kvartha.com) യുഎഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ ഡിജിറ്റല്‍ ഗവണ്മെന്റ്.
45 ഇനം വസ്തുക്കള്‍ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും രാജ്യം വിലക്കേര്‍പെടുത്തി. ചില ഉല്പന്നങ്ങള്ക്ക് നിരോധനവും മറ്റ് ചില ഉല്പന്നങ്ങള്ക്ക് നിയന്ത്രണവുണ് ഏര്‍പെടുത്തിയിട്ടുള്ളത്.
യുഎഇയിലേക്ക് വരുന്നവര്‍ നിരോധിച്ചിരിക്കുന്ന സാധനങ്ങളുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിര്‍ബന്ധമായും പരിശോധിക്കണമെന്നും നിരോധനമോ നിയന്ത്രണമോയുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്നും ഉറപ്പാക്കണമെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് അഭ്യര്‍ഥിച്ചു.
നിരോധനം ഏര്പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. നിയന്ത്രിത ഉല്പന്നങ്ങള് കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപോര്‍ട് ചെയ്യാത്തവര്ക്കെതിരെയും നടപടിയെടുക്കും. നിയമം ലംഘിച്ച് ഇത്തരം ഉല്പന്നങ്ങള് യുഎഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും.
നിരോധിത വസ്തുക്കള്‍
ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും പൈപും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികള്‍ ചെയ്തതുമായ ടയറുകള്‍.
നിയന്ത്രിത വസ്തുക്കള്‍
ജീവനുള്ള മൃഗങ്ങള്‍, മീനുകള്‍, സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ആയുധങ്ങള്‍, വെടിമരുന്ന്, പടക്കങ്ങള്‍, മരുന്നുകള്‍, മറ്റ് സ്ഫോടകവസ്തുക്കള്‍, മെഡികല്‍ ഉപകരണങ്ങള്‍, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉല്പന്നങ്ങളും, ആണവോര്‍ജ ഉല്പന്നങ്ങള്, ട്രാന്സ്മിഷന്, വയര്‍ലെസ് ഉപകരണങ്ങള്‍, ആല്കഹോളിക് ഡ്രിങ്ക്സ്, കോസ്മെറ്റിക്സ്, പേഴ്സണല്‍ കെയര്‍ ഉല്പന്നങ്ങള്, ഇ-സിഗരറ്റ്, ഇലക്ട്രോനിക് ഹുക്ക, വാഹനങ്ങളുടെ പുതിയ ടയറുകള്‍.
Keywords: News, Gulf, Gulf-News, News-Malayalam, UAE, eCigarettes, Live Animals, Black Magic Items, 45 Goods, Barred, Imported, UAE: eCigarettes, live animals, black magic items are among 45 goods barred from being imported.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.