Visa Stamp | പാസ്പോർട്ടിൽ യുഎഇ താമസവിസ പതിച്ചിട്ടില്ലേ? ഡിജിറ്റൽ കോപ്പി എളുപ്പത്തിൽ നേടാം; എങ്ങനെയെന്ന് ഇതാ

 
A screenshot showing the process of downloading a digital visa copy from the UAE ICP app.
Watermark

Photo Credit: UAE ICP App

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● യുഎഇയിൽ വിസ സ്റ്റാമ്പ് ചെയ്യുന്നത് 2022 മുതൽ നിർത്തി.
● റസിഡൻസ് വിസ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാണ്.
● യുഎഇ ഐസിപി ആപ്പ് ഉപയോഗിച്ച് വിസ കോപ്പി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.

ദുബൈ: (KVARTHA) സർക്കാർ സേവനങ്ങൾക്കായി അപേക്ഷിക്കുമ്പോൾ താമസ വിസയുടെ കോപ്പി ആവശ്യമായി വരും. എന്നാൽ അടുത്തിടെ വിസ പുതുക്കിയെങ്കിൽ പാസ്‌പോർട്ടിൽ വിസ സ്റ്റിക്കർ ഉണ്ടാകണമെന്നില്ല. കാരണം, 2022 മുതൽ യുഎഇയിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന നിർത്തലക്കിയിട്ടുണ്ട്. വിസയ്ക്ക് പകരം യുഎഇയിലെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐഡിയാണ് തെളിവായി കണക്കാക്കുന്നത്.

Aster mims 04/11/2022

യുഎഇയിൽ താമസവിസയിൽ എത്തുന്നവർ വൈദ്യപരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കി രണ്ടുമുതൽ 10 വർഷത്തേക്കുവരെ പാസ്പോർട്ടിൽ വിസ പതിക്കുന്നതായിരുന്നു മുമ്പത്തെ രീതി. ഇത് മാറിയതോടെ ചില സേവനങ്ങൾക്കായി വിസയുടെ കോപ്പി ആവശ്യമായി വന്നാൽ നിരാശപ്പെടേണ്ട. റസിഡൻസ് വിസ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാണ്. അത് എളുപ്പത്തിൽ ആക്സസ് ചെയ്യാനും ആവശ്യമുള്ള രേഖകൾക്കായി ഉപയോഗിക്കാനും സാധിക്കും.

ഡിജിറ്റൽ താമസ വിസ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:

1. 'UAEICP' ആപ്പ് ഡൗൺലോഡ് ചെയ്യുക: ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യുടെ ഈ ആപ്പ് ആപ്പിൾ, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലഭ്യമാണ്.
2. യുഎഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
3. ആപ്പിന്റെ താഴെയുള്ള മധ്യഭാഗത്തുള്ള ഫോൾഡർ പോലെ കാണപ്പെടുന്ന ചിത്രം തിരഞ്ഞെടുക്കുക.
4. എമിറേറ്റ്സ് ഐഡിയും താമസ വിസയും കാണാം. നിങ്ങൾ സ്പോൺസർ ചെയ്യുന്ന ആശ്രിതരുണ്ടെങ്കിൽ, അവരുടെ രേഖകളും ഇവിടെ ലിസ്റ്റ് ചെയ്തിരിക്കും.
5. വിസ കോപ്പി ഡൗൺലോഡ് ചെയ്യുക: ഓറഞ്ച് നിറമുള്ള താമസ വിസ രേഖയിൽ ടാപ്പുചെയ്യുക. ഇത് സാധാരണ വിസ സ്റ്റിക്കറിന്റെ ഡിജിറ്റൽ പതിപ്പാണ്.
6. പിന്നീട് ഉപയോഗിക്കാൻ സേവ് ചെയ്യുക: പിഡിഎഫ് ഫോണിലേക്ക് ഡൗൺലോഡ് ചെയ്യുക. ഇപ്പോൾ ഇത് ഓൺലൈൻ അപേക്ഷകൾക്കോ​, പ്രിന്റ് കോപ്പി ആവശ്യമെങ്കിൽ അതിനോ ഉപയോഗിക്കാം.

ഈ ലേഖനം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കുക. യുഎഇയിൽ താമസിക്കുന്ന എല്ലാവർക്കും ഈ വിവരം ഉപകാരപ്രദമാകും.

#UAEvisa #digitalvisa #UAEICP #residencevisa #visacopy #governmentservices

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script