അബുദബി: (www.kvartha.com 11.08.2021) വഴികളിൽ ഉപേക്ഷിക്കുന്ന വൃത്തിഹീനമായ കാറുകൾക്ക് 3000 ദിർഹം പിഴ. അബുദബി മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ദീർഘകാലം കാറുകൾ വഴിയിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയാൽ വാഹന ഉടമകൾക്ക് മൂവായിരം ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ വാഹനം പിടിച്ചെടുക്കുമെന്നും അറിയിപ്പിൽ പറയുന്നു.
വൃത്തിഹീനമായി വഴിയിലുപേക്ഷിച്ച വാഹനങ്ങൾ കണ്ടെത്തിയാൽ വാഹനങ്ങളിൽ മൂന്ന് ദിവസത്തെ നോട്ടീസ് ഒട്ടിക്കുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ ഉടമ നടപടികൾ ഒന്നും സ്വീകരിച്ചില്ലെങ്കിൽ വാഹനം കൊണ്ടുപോകുമെന്നും മുനിസിപാലിറ്റി അധികൃതർ വ്യക്തമാക്കി.
കാർ കണ്ടുകെട്ടിയ ശേഷം മുപ്പത് ദിവസത്തിനുള്ളിൽ വാഹന ഉടമ അധികൃതർ മുൻപാകെ ഹാജരായാൽ 1500 ദിർഹം മാത്രമേ അടയ് ക്കേണ്ടതുള്ളു.
ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് ജനങ്ങളെ ബോധവാന്മാരാക്കാനാണ് പുതിയ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് വാഹനങ്ങളാണ് എമിറേറ്റിലുള്ളത്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ, മഫ് റക്, ബനിയസ്, അൽ വത്ബ തുടങ്ങിയ സ്ഥലങ്ങളിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കൂടുതലുള്ളത്.
SUMMARY: The new campaign aims to educate the community about how abandoned cars are affecting their surroundings and guide them on how to keep their vehicles in good condition, the authorities said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.