UAE cops | റാസല്‍ഖൈമയില്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതിനായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) റാസല്‍ ഖൈമയില്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതിനായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി അധികൃതര്‍. സുരക്ഷാ അധികാരികള്‍ റാസല്‍ ഖൈമയില്‍ ഫീല്‍ഡ് എക്സര്‍സൈസ് നടത്തി. ബന്ദികളാക്കല്‍ സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഫീല്‍ഡ് എക്സര്‍സൈസ് സംഘടിപ്പിച്ചത്.
           
UAE cops | റാസല്‍ഖൈമയില്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതിനായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി പൊലീസ്

എമിറേറ്റ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഭ്യാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ റാസല്‍ഖൈമ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജെനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി എത്തിയിരുന്നു.
          
UAE cops | റാസല്‍ഖൈമയില്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതിനായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി പൊലീസ്
മേജർ ജെനറൽ അലി അബ്ദുല്ല ബിൻ അൽ വാൻ അൽ-നു ഐമി

സ്ട്രീറ്റ് സെക്യൂരിറ്റി വെഹികിള്‍സ് പരിശീലന വിലേജിന്റെ ആസ്ഥാനത്താണ് അഭ്യാസം നടന്നത്. ഇവന്റുകള്‍ സുരക്ഷിതമാക്കി സേനയുടെ കഴിവുകള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മേജര്‍ ജെനറല്‍ അല്‍ നുഐമി പറഞ്ഞു. ബന്ദികളെടുക്കല്‍ പോലുള്ള ചില സാഹചര്യങ്ങള്‍ക്കായി പൊലീസുകാരെ തയ്യാറാക്കുന്നതിനെ ആസ്പദമാക്കിയാണ് അഭ്യാസങ്ങള്‍ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Keywords:  Reported by Qasim Moh'd Udumbunthala, UAE, Ras Al Khaimah, World, Gulf, Gulf News, World News, Malayalam News, UAE cops carry out security exercise in Ras Al Khaimah.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia