യു എ ഇയില്‍ 541 പുതിയ കൊറോണ കേസുകള്‍ കൂടി; 7മരണം, രോഗബാധിതരുടെ എണ്ണം 11,380, രോഗമുക്തി നേടിയത് 2181 പേര്
Apr 28, 2020, 16:57 IST
ADVERTISEMENT
യു എ ഇ: (www.kvartha.com 28.04.2020) യു എ ഇയില്‍ 541 പുതിയ കൊറോണ കേസുകള്‍ കൂടി. ആരോഗ്യ വകുപ്പ് പരിശോധിച്ച 25,000 പേരില്‍ നിന്നുമാണ് 541പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യു എ ഇയില്‍ രോഗബാധിതരുടെ എണ്ണം 11,380 ആയി.
പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. 2181 പേര് രോഗമുക്തരായി. ഇതില്‍ 91പേര് പൂര്‍ണമായും സുഖം പ്രാപിച്ചു. ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴുപേര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 89ആയി. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
Keywords: UAE confirms 541 new coronavirus cases, 7 deaths, UAE, News, Gulf, World, Hospital, Treatment, Report, Health, Health & Fitness, Dead.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.