യു എ ഇയില്‍ 541 പുതിയ കൊറോണ കേസുകള്‍ കൂടി; 7മരണം, രോഗബാധിതരുടെ എണ്ണം 11,380, രോഗമുക്തി നേടിയത് 2181 പേര്‍

 


ADVERTISEMENT

യു എ ഇ: (www.kvartha.com 28.04.2020) യു എ ഇയില്‍ 541 പുതിയ കൊറോണ കേസുകള്‍ കൂടി. ആരോഗ്യ വകുപ്പ് പരിശോധിച്ച 25,000 പേരില്‍ നിന്നുമാണ് 541പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യു എ ഇയില്‍ രോഗബാധിതരുടെ എണ്ണം 11,380 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. 2181 പേര്‍ രോഗമുക്തരായി. ഇതില്‍ 91പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചു. ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യു എ ഇയില്‍ 541 പുതിയ കൊറോണ കേസുകള്‍ കൂടി; 7മരണം, രോഗബാധിതരുടെ എണ്ണം 11,380, രോഗമുക്തി നേടിയത് 2181 പേര്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴുപേര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 89ആയി. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

Keywords:  UAE confirms 541 new coronavirus cases, 7 deaths, UAE, News, Gulf, World, Hospital, Treatment, Report, Health, Health & Fitness, Dead.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia