SWISS-TOWER 24/07/2023

New Currency | ദേശീയ ദിനാഘോഷ വേളയില്‍ 1000 ദിര്‍ഹമിന്റെ പുതിയ കറന്‍സി നോട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

 


ADVERTISEMENT



അബൂദബി: (www.kvartha.com) 51-ാം ദേശീയ ദിനാഘോഷ വേളയില്‍ 1000 ദിര്‍ഹമിന്റെ പുതിയ കറന്‍സി നോട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും കൂടി ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നോടിനുള്ളത്.
Aster mims 04/11/2022

അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ പുതിയ നോടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. എന്നാല്‍ ഇപ്പോഴുള്ള ആയിരം ദിര്‍ഹം നോടുകള്‍ തുടര്‍ന്നും പ്രാബല്യത്തിലുണ്ടാവും. പുനരുപയോഗിക്കാവുന്ന പോളിമര്‍ മെറ്റീരിയലുകൊണ്ടാണ് നോട് നിര്‍മിച്ചിരിക്കുന്നത്. ഇത് പേയ്പറിനേക്കാള്‍ ഈട് നില്‍ക്കുമെന്നും അതുകൊണ്ട് കൂടുതല്‍ കാലം നോടുകള്‍ ഉപയോഗിക്കാമെന്നും യുഎഇ കേന്ദ്ര ബാങ്ക് പറയുന്നു.

യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബൂദബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ് പ്രോബും നോടില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

New Currency | ദേശീയ ദിനാഘോഷ വേളയില്‍ 1000 ദിര്‍ഹമിന്റെ പുതിയ കറന്‍സി നോട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

സമീപകാല ചരിത്രത്തില്‍ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളായാണ് ഇവയെ രാജ്യം വിലയിരുത്തുന്നത്. ഒപ്പം ഇവയുള്‍പെടെയുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ രാഷ്ട്രത്തെ പ്രാപ്തമാക്കിയ ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണം കൂടിയാണ് നോടിലെ സന്ദേശം.

ബഹിരാകാശ വാഹനത്തിന്റെ പശ്ചാത്തലത്തിലുള്ള ശൈഖ് സായിദിന്റെ ചിത്രം 1976ല്‍ അദ്ദേഹം നാസ മേധാവികളുമായി നടത്തിയ ചര്‍ചയുടെ ഓര്‍മയാണ്. തൊട്ടുമുകളില്‍ യുഎഇയുടെ ചൊവ്വാ പരിവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ഹോപ് പ്രോബുമുണ്ട്. ബഹിരാകാശ സഞ്ചാരിയുടെ ചിത്രത്തോടെയുള്ള സെക്യൂരിറ്റി മാര്‍കാണ് പുതിയ നോടിലുള്ളത്. നോടിന്റെ പിന്‍വശത്ത് ബറാക ആണവോര്‍ജ പ്ലാന്റിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. 

Keywords:  News,World,international,Abu Dhabi,Gulf,Top-Headlines,Trending,UAE, UAE Central Bank issues new Dh1,000 banknote for National Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia