New Year | വെള്ളത്തിലടക്കം വെടിക്കെട്ട്, ഡ്രോണുകളുടെ വിസ്‌മയക്കാഴ്ച; പുതുവര്‍ഷം ഗംഭീരമായി ആഘോഷിച്ച് യുഎഇ; കാണികൾക്ക് ദൃശ്യവിരുന്ന്; വീഡിയോ
Jan 1, 2024, 19:41 IST
ദുബൈ: (KVARTHA) പുതുവര്‍ഷം ഗംഭീരമായി ആഘോഷിച്ച് യുഎഇ. ശാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളാണ് നടന്നത്. ദുബൈ, അബുദബി, റാസൽഖൈമ എന്നിവിടങ്ങളിൽ ഗംഭീരമായ വെടിക്കെട്ടുകൾ ആകാശത്തെ പ്രകാശിപ്പിച്ചു. അബുദബി ശൈഖ് സാഇദ് ഉത്സവനഗരിയില്‍ 40 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗവും 5,000 ഡ്രോണുകളുടെ ഷോയും മനോഹര കാഴ്ചയായി. യുഎഇയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിയ ഭരണാധികാരികളുടെ ചിത്രവും ഡ്രോൺ ഷോയിലൂടെ തെളിഞ്ഞു.
ദുബൈയിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിലും ആഘോഷങ്ങൾ കെങ്കേമമായി. വെടിക്കെട്ട് അടക്കം കാണാൻ വൻ ജനാവലി എത്തിയിരുന്നു. ജല കലയുടെയും പ്രകാശത്തിന്റെയും ശബ്ദത്തിന്റെയും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കാണികൾക്ക് സമ്മാനിച്ചത്. ദുബൈ ഫെസ്റ്റിവൽ സിറ്റി, അറ്റ്ലാന്റിസ്, ദ് റോയൽ പാം ഹോടെൽ, ദുബായ് ഫ്രെയിം, ബുർജ് അൽ അറബ്, ദ് ബീച്, ഗ്ലോബൽ വിലേജ്, തുടങ്ങി ഇടങ്ങളിലും വെടിക്കെട്ടുണ്ടായി. ദുബൈ സബീൽ പാർക് റോഡിന് മുൻവശം അനവധി പേരാണ് വെടിക്കെട്ട് കാണാൻ തടിച്ച് കൂടിയത്.
റാസൽഖൈമ തുടർച്ചയായി ആറാം തവണയും സ്വന്തം ഗിന്നസ് റെകോർഡ് തകർക്കുന്ന പ്രകടനമാണ് ഒരുക്കിയത്. അൽ മർജാൻ ദ്വീപിനും അൽ ഹംറ വിലേജിനും ഇടയിലുള്ള 4.5 കിലോമീറ്റർ കടൽത്തീരത്തെ പ്രദർശനം ദൃശ്യവിരുന്നായി. പതിനായിരത്തിലേറെ ഡ്രോണുകള്‍ ഉപയോഗിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നേര്‍രേഖാ ഡ്രോണ്‍ പ്രദര്‍ശനം, വെള്ളത്തിലെ ഏറ്റവും നീളമേറിയ കരിമരുന്ന് പ്രയോഗം എന്നിങ്ങന രണ്ട് റെകോർഡുകളാണ് റാസൽഖൈമ ലക്ഷ്യമിട്ടത്.
നിരവധി പ്രവാസികളും പൗരന്മാരും പുതുവർഷം ആഘോഷിച്ചപ്പോൾ, യുദ്ധത്തിൽ തകർന്ന ഗസ്സയോടുള്ള ഐക്യദാർഢ്യവുമായി ചിലർ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നു. ഗസ്സയിലെ ഫലസ്ത്വീനികൾക്കൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശാർജയിൽ പുതുവർഷ ആഘോഷങ്ങൾക്ക് പൊലീസ് വിലക്ക് ഏർപെടുത്തിയിരുന്നു. ഇവിടെ പുതുവർഷ രാവിൽ വെടിക്കെട്ട് നടത്തുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്തില്ല.

From Dubai To The World,
— Dubai Media Office (@DXBMediaOffice) December 31, 2023
Happy New Year 2024#MyDubaiNewYear pic.twitter.com/56bSLHv3vP
റാസൽഖൈമ തുടർച്ചയായി ആറാം തവണയും സ്വന്തം ഗിന്നസ് റെകോർഡ് തകർക്കുന്ന പ്രകടനമാണ് ഒരുക്കിയത്. അൽ മർജാൻ ദ്വീപിനും അൽ ഹംറ വിലേജിനും ഇടയിലുള്ള 4.5 കിലോമീറ്റർ കടൽത്തീരത്തെ പ്രദർശനം ദൃശ്യവിരുന്നായി. പതിനായിരത്തിലേറെ ഡ്രോണുകള്‍ ഉപയോഗിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നേര്‍രേഖാ ഡ്രോണ്‍ പ്രദര്‍ശനം, വെള്ളത്തിലെ ഏറ്റവും നീളമേറിയ കരിമരുന്ന് പ്രയോഗം എന്നിങ്ങന രണ്ട് റെകോർഡുകളാണ് റാസൽഖൈമ ലക്ഷ്യമിട്ടത്.
നിരവധി പ്രവാസികളും പൗരന്മാരും പുതുവർഷം ആഘോഷിച്ചപ്പോൾ, യുദ്ധത്തിൽ തകർന്ന ഗസ്സയോടുള്ള ഐക്യദാർഢ്യവുമായി ചിലർ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നു. ഗസ്സയിലെ ഫലസ്ത്വീനികൾക്കൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശാർജയിൽ പുതുവർഷ ആഘോഷങ്ങൾക്ക് പൊലീസ് വിലക്ക് ഏർപെടുത്തിയിരുന്നു. ഇവിടെ പുതുവർഷ രാവിൽ വെടിക്കെട്ട് നടത്തുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്തില്ല.
Keywords: Malayalam-News, World, World-News, Gulf, Gulf-News, Dubai, Travel, UAE, Burj Khalifa, New Year, Celebrates, UAE celebrates New Year.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.