Regulatory Action | മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് യുഎഇ റദ്ദാക്കി

 
Muthoot Exchange License Revoked in UAE


യുഎഇ സെൻട്രൽ ബാങ്ക് മുത്തൂട്ട് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി. ഇതോടെ, പ്രവാസികൾക്ക് പണമാറ്റവും ധനകാര്യ സേവനങ്ങളും ലഭ്യമാകില്ല.

 

അബുദബി: (KVARTHA) യു എ ഇയിൽ സ്വർണ- വിനിമയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്ത സ്ഥാപനമായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. ബാങ്കിംഗ് നിയമങ്ങൾ ലംഘിച്ചതിനാണ് ഈ നടപടിയെന്ന് യു എ ഇ വാർത്താ ഏജൻസിയായ വാം (WAM) റിപോർട്ട് ചെയ്തു.

യുഎഇ സെൻട്രൽ ബാങ്കിന്റെ കർശന നിരീക്ഷണത്തിലായിരുന്നു മുത്തൂറ്റ് എക്‌സ്‌ചേഞ്ച്. സ്ഥാപനം ബാങ്കിംഗ് നിയമങ്ങളും ധനകാര്യ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തി. പ്രത്യേകിച്ച്, നിശ്ചിത തുകയിലുള്ള മൂലധനം നിലനിർത്തുന്നതിലും ഇക്വിറ്റി ലെവൽ പരിപാലിക്കുന്നതിലും സ്ഥാപനം പരാജയപ്പെട്ടു. ഇത് രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഭീഷണിയാകുമെന്ന് വിലയിരുത്തി.

Muthoot Exchange License Revoked in UAE

സെൻട്രൽ ബാങ്കിന്റെ നടപടിയിലൂടെ, യുഎഇയിലെ സാമ്പത്തിക സംവിധാനത്തിന്റെ സുരക്ഷയും സമഗ്രതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ ധനകാര്യ സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ നടപടി. റിപോർട്ടിൽ പറയുന്നു.

മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കൽ യുഎഇയിലെ പ്രവാസി മലയാളികൾക്കും പ്രത്യേകിച്ചും മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉപഭോക്താക്കൾക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. പണം മാറ്റുന്നതിനും മറ്റ് ധനകാര്യ സേവനങ്ങൾക്കും ഇനി മുത്തൂറ്റ് എക്‌സ്‌ചേഞ്ചിനെ ആശ്രയിക്കാൻ കഴിയില്ല.

ഈ സാഹചര്യത്തിൽ, യുഎഇയിൽ താമസിക്കുന്നവർ മറ്റ് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.

#MuthootExchange, #UAEFinancialNews, #LicenseRevoked, #BankingRegulations, #Expatriates, #FinancialServices

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia