UAE Job | കുടുംബ സമേതം യുഎഇയിലാണോ, ഭാര്യക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ കഴിയുമോ? നിയമം പറയുന്നത് ഇങ്ങനെ
Dec 31, 2023, 17:46 IST
ദുബൈ: (KVARTHA) യുഎഇയിലേക്ക് സ്വന്തം സ്‌പോൺസർഷിപ്പിൽ കുടുംബത്തെ കൊണ്ടുവരുന്നവരുണ്ട്. 'പ്രൊഫഷൻ' എന്നതിന് കീഴിൽ 'വീട്ടമ്മ' (House wife) എന്നായിരിക്കും ഭാര്യയുടെ വിസയിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക. ഈ സാഹചര്യത്തിൽ അവർക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ കഴിയുമോ എന്ന് പ്രവാസികളിൽ പലർക്കും സംശയമുണ്ട്, പ്രത്യേകിച്ചും യുഎഇയിൽ സ്ഥിര താമസമാക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ.
പറ്റുമെങ്കിൽ എങ്ങനെ?
2018-ൽ, യുഎഇയുടെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പാർട്ട് ടൈം തൊഴിൽ കരാറുകൾ അവതരിപ്പിക്കുന്നത് സംബന്ധിച്ച് 2018ലെ മന്ത്രിതല ഉത്തരവ് (31) നടപ്പാക്കിയിട്ടുണ്ട്. ഇതിലെ വ്യവസ്ഥകൾ പ്രകാരം, യുഎഇ-യിലെ സ്ഥാപനങ്ങൾക്ക് പാർട്ട് ടൈം കരാർ സമ്പ്രദായത്തിൽ വിദഗ്ദ്ധരായ ജീവനക്കാരെ നിയമിക്കാൻ അനുവാദമുണ്ട്.
നിയമ പ്രകാരം, മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ വർക്ക് പെർമിറ്റ് നേടിയ ശേഷം ഒരാൾക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ കഴിയും. നിശ്ചിത കാലാവധിയോടെയോ അല്ലാതെയോ സാധാരണ തൊഴിൽ കരാറുകൾ അവസാനിപ്പിക്കുന്നതിനും പുതുക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ബാധകമായ അതേ നിയമങ്ങൾ, നിയന്ത്രണങ്ങൾ, പിഴകൾ എന്നിവ പാർട്ട് ടൈം ജോലിക്കും ബാധകമാണ്.
പങ്കാളിയോ മറ്റൊരു കുടുംബാംഗമോ സ്പോൺസർ ചെയ്‌ത വിസയിൽ യുഎഇയിൽ താമസിക്കുന്ന വ്യക്തികൾക്ക് മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം ഒരു തടസവുമില്ലാതെ പാർട്ട് ടൈം ജോലിയിൽ പ്രവേശിക്കാം. വിസയുടെ സ്പോൺസറിൽ നിന്നുള്ള 'എൻഒസി സർട്ടിഫിക്കറ്റ്' ഇതിന് ആവശ്യമാണെന്ന കാര്യം ശ്രദ്ധിക്കുക.

Keywords: UAE, Jobs, Dubai, Abu Dhabi, Expatriate, Ministry, Part Time, Recruitment, Company, UAE: Can a housewife work in a part-time job?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.