Public Holidays | യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Nov 18, 2022, 10:32 IST
അബൂദബി: (www.kvartha.com) യുഎഇയില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ യുഎഇ ദേശീയ ദിനത്തിന്റെയും സ്മരണ ദിനത്തിന്റെയും ഭാഗമായാണ് ക്യാബിനറ്റ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 30നാണ് യുഎഇയില്‍ സ്മരണ ദിനം ആചരിക്കുന്നത്.
ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും അവധി ലഭിക്കുക. ദേശീയ ദിനത്തിന്റെ അവധിക്കൊപ്പം സ്മരണ ദിനത്തിന്റെയും അവധി ഉള്‍പെടുത്തിയാണ് ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ അവധി നല്‍കുന്നത്.
ഞായറാഴ്ച രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്കും അവധിയായതിനാല്‍, ഞായറാഴ്ച അവധിയുള്ളവര്‍ക്ക് ആകെ നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
അവധിക്ക് ശേഷം ഡിസംബര്‍ അഞ്ചിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Keywords: News,World,international,Abu Dhabi,Holidays,Gulf,UAE,Top-Headlines, UAE Cabinet approves official public holidays for National Day and Commemoration Day#UAE Cabinet approves holidays of the Commemoration Day and the #UAENationalDay51 for 2022.#WamNews pic.twitter.com/Jl3FE47Xfp
— WAM English (@WAMNEWS_ENG) November 17, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.