ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചു; ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ ഒരാഴ്ചത്തേക്ക് വിലക്കേര്‍പെടുത്തി; ടികെറ്റ് ബുക് ചെയ്തവര്‍ പ്രതിസന്ധിയില്‍
Aug 19, 2021, 17:20 IST
ദുബൈ: (www.kvartha.com 19.08.2021) ഇന്‍ഡ്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചു എന്ന കാരണത്താല്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ ഒരാഴ്ചത്തേക്ക് വിലക്കേര്‍പെടുത്തി. വിലക്ക് വന്നതോടെ ഇന്‍ഡിഗോ വിമാനത്തില്‍ ടികെറ്റ് ബുക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി.
48 മണിക്കൂറിനിടെയുള്ള പി സി ആര്‍ ടെസ്റ്റിന് പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് കൂടി വേണം എന്നാണ് യു എ ഇയുടെ ചട്ടം. വിലക്കിന്റെ കാര്യം എല്ലാ യാത്രക്കാരെയും അറിയിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തനം പുനരാരംഭിക്കുന്ന മുറയ്ക്ക് റീഫന്‍ഡും മറ്റും പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.