SWISS-TOWER 24/07/2023

ഒറ്റ ഫോൺ കോളിലൂടെ കോണ്ടാക്ട് നമ്പറുകളും ബാങ്ക് ഡീറ്റെയിൽസും ഫോണിൽ നിന്ന് ഹാക്ക് ചെയ്യാനാകുമോ? വിശദീകരണവുമായി യുഎഇ ടെലികമ്യൂണിക്കേഷൻ വകുപ്പ്

 


ADVERTISEMENT



ദുബൈ: (www.kvartha.com 26.07.2021)
ഒരു ഫോൺ കോളിലൂടെ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ചോർത്താനാകുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി യുഎഇ ടെലികമ്യൂണിക്കേഷൻ വകുപ്പ്.  യു‌എഇ ടെലികമ്മ്യൂണിക്കേഷൻ ആൻഡ്  ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ  (ടി‌ഡി‌ആർ‌എ) പേരിലാണ് സന്ദേശം പോസ്റ്റ് പ്രചരിക്കുന്നത്. വാട്സ് ആപിലൂടെയാണ് പോസ്റ്റ് വൈറലായി പ്രചരിച്ചത്. തുടർന്ന് വിശദീകരണവുമായി ടി‌ഡി‌ആർ‌എ രംഗത്ത് വരികയായിരുന്നു. 
Aster mims 04/11/2022

ഒറ്റ ഫോൺ കോളിലൂടെ കോണ്ടാക്ട് നമ്പറുകളും ബാങ്ക് ഡീറ്റെയിൽസും ഫോണിൽ നിന്ന് ഹാക്ക് ചെയ്യാനാകുമോ? വിശദീകരണവുമായി യുഎഇ ടെലികമ്യൂണിക്കേഷൻ വകുപ്പ്

മൂന്ന് രാജ്യത്തെ കോഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആറ് ഫോൺ നമ്പറുകളിൽ നിന്നെത്തുന്ന കോളുകൾ സ്വീകരിക്കയോ ആ നമ്പറുകളിലേയ്ക്ക് വിളിക്കുകയോ ചെയ്യരുതെന്നായിരുന്നു പോസ്റ്റ്. കോൾ സ്വീകരിക്കുന്ന മൂന്ന് സെക്കന്റിനുള്ളിൽ ഫോണിലെ കോണ്ടാക്ട് ഡീറ്റയിൽസും ബാങ്ക് ഡീറ്റൈൽസും വിളിക്കുന്നവർ ചോർത്തുമെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് ടി‌ഡി‌ആർ‌എ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ടി‌ഡി‌ആർ‌എ ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്. 

'ഈ പോസ്റ്റ് ടി‌ഡി‌ആർ‌എ പ്രസിദ്ധീകരിച്ചതാണ് എന്ന വാദം തന്നെ തെറ്റാണ്. ഒരു ഫോൺ കോൾ സ്വീകരിക്കുന്നതിലൂടെയോ ഒരു ഫോണിലേക്ക് വിളിക്കുന്നതിലൂടെയോ ഒരിക്കലും ഫോണിലെ ഡീറ്റെയിൽസ് ചോർത്താനാകില്ല'. അതെ സമയം വ്യക്തിപരമായ കാര്യങ്ങളോ ബാങ്കിന്റെ വിശദശാംശങ്ങളോ ഫോൺ വിളിക്കുന്ന അപരിചിതർക്ക് കൈമാറരുതെന്നും ടി‌ഡി‌ആർ‌എ നിർദേശിച്ചു. ബാങ്ക് ഏജന്റുകൾ ആണെന്ന വ്യാജേന പലരും ഇത്തരം തട്ടിപ്പുകൾ നടത്താറുണ്ട്. അതിനാൽ വിവരങ്ങൾ കൈമാറുമ്പോൾ സൂക്ഷ്മത പാലിക്കണമെന്നും ടി‌ഡി‌ആർ‌എ വ്യക്തമാക്കി. 

SUMMARY: Authorities in the UAE have denied a viral social media post that suggests it is possible for scammers to steal residents’ personal information via a phone call.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia