UAE Astronaut | ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുല്‍ത്വാന്‍ അല്‍ നെയാദി; സ്പേസ് സ്യൂടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് യുഎഇ

 


ADVERTISEMENT


ദുബൈ: (www.kvartha.com) ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി യുഎഇ സുല്‍ത്വാന്‍ അല്‍ നെയാദി. ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന സുല്‍ത്വാന്‍ അല്‍ നെയാദിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറുമാസമാണ് ചെലവഴിക്കുക.
Aster_MIMS

ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാവുകയാണ് സുല്‍ത്വാന്‍ അല്‍ നെയാദി. 2023 ല്‍ ബഹിരാകാശത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 180 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കാണ് അല്‍ നെയാദി തയ്യാറെടുക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11-ാമത്തെ രാജ്യമാകും യുഎഇ.

അദ്ദേഹം ആദ്യമായി സ്പേസ് സ്യൂട് ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ബഹിരാകാശ യാത്രയ്ക്കായുള്ള തയാറെടുപ്പിന്റെ ഭാഗമായി കലിഫോര്‍നിയയിലെ സ്‌പേസ് എക്‌സ് ആസ്ഥാനത്ത് എത്തിയ സഹയാത്രികര്‍ക്കൊപ്പമുള്ള അല്‍ നെയാദിയുടെ ചിത്രങ്ങളാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 

UAE Astronaut | ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുല്‍ത്വാന്‍ അല്‍ നെയാദി; സ്പേസ് സ്യൂടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് യുഎഇ


ബഹിരാകാശേത്തേക്ക് പോകാന്‍ യുഎഇയില്‍ നിന്നും ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളില്‍ ഒരാളാണ് സുല്‍ത്വാന്‍ അല്‍ നെയാദി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരിക്കൊപ്പം അല്‍ നെയാദിയെയും തെരെഞ്ഞെടുത്തിരുന്നത്. 

2019 ലായിരുന്നു ആദ്യ ബഹിരാകാശ ദൗത്യം യുഎഇ നടത്തിയത്. ആ ദൗത്യത്തില്‍ ഹസാ അല്‍ മന്‍സൂരി അതില്‍ ഉള്‍പെട്ടിരുന്നു. 4,022 പേരില്‍ നിന്നാണ് അല്‍നെയാദിയും അല്‍മന്‍സൂരിയും തിരഞ്ഞെടുക്കപ്പെട്ടത്.

Keywords:  News,World,international,Gulf,UAE,Dubai,Top-Headlines, UAE astronaut suits up ahead of 6-month mission to International Space Station
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia