യുഎഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21,000 കടന്നു; 24 മണിക്കൂറിനിടെ 698 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, രണ്ട് മരണം, 407 പേര്‍ക്ക് രോഗമുക്തി

 


ADVERTISEMENT

യുഎഇ: (www.kvartha.com 14.05.2020) യുഎഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21,000 കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 698 കൊവിഡ് കേസുകളും രണ്ട് മരണങ്ങളും യുഎഇ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 21,084 ആയി ഉയര്‍ന്നു. മരണസംഖ്യ 208 ആയിട്ടുമുണ്ട്. രോഗമുക്തി നേടിയ 407 പേരെകൂടി ഉള്‍പ്പെടുത്തി ഔദ്യോഗിക കണക്കുകള്‍ പ്രകാരം രോഗമുക്തി നേടിയവരുടെ എണ്ണം 6,930 ആയി.

യുഎഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21,000 കടന്നു; 24 മണിക്കൂറിനിടെ 698 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, രണ്ട് മരണം, 407 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് 37,000ത്തോളം കൊവിഡ് പരിശോധനകള്‍ നടത്തിയെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. അതേസമയം പ്രവാസികള്‍ക്ക് ആശ്വാസമായി വിസാ നിയമത്തിലും യുഎഇ മാറ്റം വരുത്തിയിട്ടുണ്ട്. വിസ കലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്ന പ്രവാസികളെ പിഴ ചുമത്തുന്നതില്‍ നിന്ന് ഭരണകൂടം ഒഴിവാക്കിയിരുന്നു.

വിസാ കാലാവധി കഴിഞ്ഞും സന്ദര്‍ക വിസയിലും യുഎഇയില്‍ കഴിയുന്ന പ്രവാസികളെ മൂന്ന് മാസത്തേക്കാണ് പിഴയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരെ മാര്‍ച്ച് 18 മുതല്‍ മൂന്ന് മാസത്തേക്കാണ് യുഎഇ ഫോറിനേഴ്‌സ് റെസിഡന്‍സി ആന്‍ഡ് എന്‍ട്രി ലോ പ്രകാരം പിഴയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ്-19 റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് തുടരുമെന്നും യുഎഇ വ്യക്തമാക്കി. യുഎഇയിലെ എല്ലാ ആരോഗ്യ വിഭാഗവും പരിശോധിച്ച് അനുമതി നല്‍കിയതാണ് റാപ്പിഡ് ടെസ്റ്റെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പരിശോധനയിലെ കൃത്യത കുറവിനെ തുടര്‍ന്ന് റാപ്പിഡ് വൈറല്‍ ടെസ്റ്റ് നടത്തുന്നത് ദുബായ് ആരോഗ്യ അതോറിറ്റി നേരത്തെ നിര്‍ത്തലാക്കിയിരുന്നു.

Keywords:  News, Gulf, UAE, COVID19, Death, Health, UAE announces 698 new corona virus cases, 2 deaths
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia