ഫ്രാൻസുമായി ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യു എ ഇ; 6600 കോടി ദിർഹം വിലമതിക്കുന്ന 80 റഫാൽ യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക്

 


ADVERTISEMENT

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 04.12.2021) ഫ്രാൻസുമായി ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യു എ ഇ. 6600 കോടി ദിർഹം വിലമതിക്കുന്ന 80 റഫാൽ യുദ്ധവിമാനങ്ങൾ യു എ ഇക്ക് വിൽക്കാനുള്ള കരാർ എക്കാലത്തെയും വലിയ ആയുധ ഇടപാടാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. വെള്ളിയാഴ്ച എക്സ്‌പോ ദുബൈ സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
ഫ്രാൻസുമായി ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യു എ ഇ; 6600 കോടി ദിർഹം വിലമതിക്കുന്ന 80 റഫാൽ യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക്

അബുദബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. രാജ്യത്തെ വ്യവസായപ്രമുഖരും യോഗത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാൻ ട്വീറ്റ് ചെയ്തു.

നൂതന സാങ്കേതികവിദ്യ, ഊർജം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ സൗഹൃദബന്ധങ്ങളും നിസ്സീമമായ സഹകരണവും നേതാക്കൾ ചർച ചെയ്തു. മറ്റ് പ്രാദേശിക, അഭ്യന്തര, അന്താരാഷ്ട്ര വിഷയങ്ങളും ചർചയായി. ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

യു എ ഇ 80 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപുറമേ 12 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിലും യു എ ഇ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

യു എ ഇസുവർണജൂബിലി ആഘോഷിക്കുന്ന വേളയിൽ യു എ ഇ സർകാ രിനെ ഫ്രഞ്ച് പ്രസിഡന്റ് അഭിനന്ദിച്ചു. രാജ്യത്തിന്റെ ശോഭനമായ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സൈനികപരമായി ഫ്രാൻസിന്റെ പ്രധാന പങ്കാളിയാണ് ഐക്യ അറബ് എമിറേറ്റുകൾ എന്ന് ഫ്രഞ്ച് സായുധസേനാ വക്താവ് ഹെർവ് ഗ്രാൻഡ്ജീൻ വ്യക്തമാക്കി. ഡസോൾട് ഏവിയേഷൻ നിർമിക്കുന്ന റഫാൽ വിമാനങ്ങൾ 2026-നും 2031-നുമിടയിൽ യു എ ഇയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Gulf, News, Dubai, UAE, France, Report by Qasim Udumbumthala, President, Visit, Top-Headlines, UAE and France sign strategic deals.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia