Marburg virus | മാര്‍ബര്‍ഗ് വൈറസ്: ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവര്‍ യുഎഇയില്‍ തിരിച്ചെത്തിയാല്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ - രോഗപ്രതിരോധ മന്ത്രാലയം; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) മാര്‍ബര്‍ഗ് വൈറസ് കേസുകള്‍ റിപോര്‍ട് ചെയ്ത ഗിനിയ ടാന്‍സാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവര്‍ യുഎഇയില്‍ തിരിച്ചെത്തിയാല്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചു. രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവര്‍ മാര്‍ബര്‍ഗ് വൈറസ് രോഗം പടരുന്ന പ്രദേശത്താണോ അല്ലെങ്കില്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Marburg virus | മാര്‍ബര്‍ഗ് വൈറസ്: ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവര്‍ യുഎഇയില്‍ തിരിച്ചെത്തിയാല്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ - രോഗപ്രതിരോധ മന്ത്രാലയം; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സോപും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ആവര്‍ത്തിച്ചു. ഇവ എളുപ്പത്തില്‍ ലഭ്യമല്ലെങ്കില്‍ ആല്‍കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം. കൂടാതെ, വ്യക്തികള്‍ അവരുടെ കണ്ണുകള്‍, മൂക്ക്, വായ എന്നിവ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുകയും ശരിയായ കൈ ശുചിത്വം ഉറപ്പാക്കുകയും വേണമെന്ന് നിര്‍ദേശിച്ചു.

മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ച ഇക്വറ്റോറിയല്‍ ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും യാത്ര ചെയ്യരുതെന്ന് യുഎഇ അടുത്തിടെ രാജ്യത്തെ ജനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഹെമറേജിക് ഫീവറിന് കാരണമാകുന്ന വൈറസിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. അത്യാവശ്യമല്ലെങ്കില്‍ ടാന്‍സാനിയയിലേക്കും ഇക്വറ്റോറിയല്‍ ഗിനിയയിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ ഉപദേശിച്ചു.

യാത്ര ഒഴിവാക്കാനാകാത്തതാണെങ്കില്‍, രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക, മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക, ഗുഹകളും ഖനികളും സന്ദര്‍ശിക്കുന്നതില്‍ നിന്ന് അകന്നു നില്‍ക്കുക തുടങ്ങിയ രോഗവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വൈറസ് ബാധിച്ച് ഇതുവരെ പതിനാലോളം മരണങ്ങള്‍ ഇരു രാജ്യങ്ങളും (ഇക്വറ്റേറിയല്‍ ഗിനിയ, ടാന്‍സാനിയ) റിപ്പോര്‍ട് ചെയ്തിട്ടുണ്ട്.


Keywords: Dubai, World, International, Gulf, News, Virus, Report, UAE, Health, Disease, Water, Top-Headlines, UAE again warns against dangerous Marburg virus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia