വ്യാജ ഡിജിറ്റൽ കറൻസി വ്യാപാരം: ഒൻപതംഗ സംഘത്തിലെ ഓരോരുത്തർക്കും 10 ദിർഹം മില്യൺ പിഴയും 10 വര്ഷം തടവും

 


അബു ദബി: (www.kvartha.com 28.07.2021) വ്യാജ പണമിടപാടുകളും വ്യാജ ക്രിപ്റ്റോ കറൻസി വ്യാപാരവും നടത്തി പണം സമ്പാദിച്ച കേസിൽ ഒൻപതംഗ സംഘത്തിന് ശിക്ഷ വിധിച്ച് അബു ദബി ക്രിമിനൽ കോടതി. 18 മില്യൺ ദിർഹമാണ് സംഘം വ്യാജ പണമിടപാടുകളിലൂടെ സമ്പാദിച്ചത്. പത്ത് വര്ഷം തടവും സംഘത്തിലെ ഓരോ അംഗങ്ങൾക്കും 10 മില്യൺ ദിർഹവുമാണ് കോടതി ശിക്ഷയായി വിധിച്ചത്. 

വ്യാജ ഡിജിറ്റൽ കറൻസി വ്യാപാരം: ഒൻപതംഗ സംഘത്തിലെ ഓരോരുത്തർക്കും 10 ദിർഹം മില്യൺ പിഴയും 10 വര്ഷം തടവും

ഇവരെ കൂടാതെ ആറ് കമ്പനികളും കുറ്റകൃത്യത്തിൽ പങ്കാളികളായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഓരോ കമ്പനിക്കും 50 മില്യൺ ദിർഹം പിഴയായി വിധിച്ചിട്ടുമുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പ്രതികൾ കുറ്റകൃത്യം നടത്തിയതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 
പ്രതികളിൽ ഒരാൾ യുഎഇക്ക് പുറത്തുനിന്നുകൊണ്ട് ഇരകളെ വലയിൽ വീഴ്ത്തുകയായിരുന്നു. 

ഡിജിറ്റൽ കറൻസികൾ കൈകാര്യം ചെയ്യുന്ന വിദേശ നിക്ഷേപ കമ്പനികളുമായി ബന്ധമുണ്ടെന്ന അവകാശവാദമുന്നയിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇരകൾക്ക് ലാഭവിഹിതമായി ഭീമൻ തുകകളാണ് വാഗ്ദാനം ചെയ്തിരുന്നത്. 

യുഎഇയിലുള്ള ആറ് കമ്പനികളുടെ ബാങ്ക് അകൗണ്ടുകൾ നൽകി പണം അതാത് അകൗണ്ടുകളിൽ നിക്ഷേപിച്ച് നിക്ഷേപകർക്ക് യാതൊരു വിധ സംശയത്തിനും ഇടവരുത്താത്ത വിധമാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 

SUMMARY: One of the accused who was operating from outside the UAE communicated with the victims. The man, who claimed to be working with foreign investment companies dealing in digital currencies, deceived the victims by telling them they would obtain big profits in return for their investment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia