Fire | അബുദബിയില്‍ ഇരുനില വീടിന് തീപിടിച്ച് 6 മരണം; 7 പേര്‍ക്ക് പരുക്ക്
May 22, 2023, 20:19 IST
അബുദബി: (www.kvartha.com) അബുദബിയില്‍ വീട്ടിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ആറ് പേര്‍ മരിച്ചതായും ഏഴ് പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അബുദബിയിലെ ബനിയാസ് മുഅസാസ് പ്രദേശത്തെ ഇരുനില വീടിനാണ് തീപിടിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫാത്വിമ, ശെയ്ഖ, മോന എന്നീ സഹോദരിമാരും ഖാലിദ് എന്ന കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച പുലര്‍ച്ചയോടെ കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തെ കുറിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും ആരോഗ്യ പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു. ഔദ്യോഗിക സ്രോതസുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടാനും സംഭവത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ മാസം, ദുബൈയിലെ അല്‍ റാസിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ വന്‍ തീപ്പിടിത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. താമസക്കാരെയും വസ്തുക്കളെയും തീയില്‍ നിന്ന് സുരക്ഷിതമാക്കുന്നതിനായി യുഎഇയിലെ അധികാരികള്‍ നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

Keywords: Malayalam News, Gulf News, UAE News, Abudhabi News, UAE: 6 dead, 7 injured in Abu Dhabi house fire.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.