Slashed | യുഎഇ ദേശീയ ആഘോഷത്തിന്റെ ഭാഗമായി ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ്
Nov 11, 2022, 10:04 IST
ADVERTISEMENT
അജ്മാന്‍: (www.kvartha.com) യുഎഇയുടെ ദേശീയ ആഘോഷത്തിന്റെ ഭാഗമായി ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍ പൊലീസ്. അജ്മാന്‍ കിരീടാവകാശിയും എക്‌സിക്യൂടീവ് കൗന്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.
നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ. ജനറല്‍ ശൈഖ് സുല്‍ത്വാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക് പോയിന്റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണെന്ന് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലികേഷന്‍, അജ്മാന്‍ പൊലീസ് സ്മാര്‍ട് ആപ്ലികേഷന്‍, വെബ്‌സൈറ്റ് എന്നിവ വഴിയോ സഹേല്‍ ഇലക്ട്രോനിക് പേയ്‌മെന്റ് വഴിയോ അജ്മാന്‍ പൊലീസിന്റെ സേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ സ്മാര്‍ട് പേയ്‌മെന്റ് വഴിയോ പണമടയ്ക്കാനുള്ള സൗകര്യമുണ്ട്.
അതേസമയം, മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധി മറികടക്കുക, വാഹനത്തിന്റെ എന്‍ജിന്‍, ചേസിസ് എന്നിവയില്‍ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
Keywords: News,World,international,Ajman,Traffic,Traffic Law,Illegal-traffic,Gulf,Top-Headlines,Fine, UAE: 50% traffic fine discount announced
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

