Fined | ആരോഗ്യ ശുചിത്വ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു; യുഎഇയില്‍ 40 ഭക്ഷ്യ സ്ഥാപനങ്ങള്‍ പൂട്ടിച്ചു, 685 സ്ഥാപനങ്ങള്‍ക്ക് പിഴ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



അബൂദബി: (www.kvartha.com) ഫുജൈറ മുനിസിപാലിറ്റി 40 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വൃത്തി ഹീനമായ സാഹചര്യങ്ങളാല്‍ ആരോഗ്യ ശുചിത്വ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ക്കിടെ 685 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. 
Aster mims 04/11/2022

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ് നടപടിക്ക് വിധേയരായതെന്ന് ഫുജൈറ മുനിസിപാലിറ്റി ഹെല്‍ത് കണ്‍ട്രോള്‍ വകുപ്പ് മേധാവി ഫാത്വിമ മക്‌സ പറഞ്ഞു.

Fined | ആരോഗ്യ ശുചിത്വ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു; യുഎഇയില്‍ 40  ഭക്ഷ്യ സ്ഥാപനങ്ങള്‍ പൂട്ടിച്ചു, 685 സ്ഥാപനങ്ങള്‍ക്ക് പിഴ


ഉപകരണങ്ങളുടെ വൃത്തി, പരിസര ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൃത്തി എന്നിങ്ങനെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ചുള്ള ചട്ടങ്ങളിലെ വീഴ്ചകള്‍ പരിശോധനകളില്‍ കണ്ടെത്തിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

കാലാവധി കഴിഞ്ഞതും മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ ചില സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായും അവര്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ പ്രകാരം അനുമതിയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതിനും പിഴ ചുമത്തിയിട്ടുണ്ട്.

Keywords:  News,World,international,Gulf,Abu Dhabi,UAE,Food,Fine, UAE: 40 outlets shut down, 685 fined over food hygiene violations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia